ഒരു ബ്രസീലിയൻ വിഷ്വൽ ആർട്ടിസ്റ്റാണ് ബ്രിജിത ബൽത്താർ (1959 ൽ ജനിച്ച റിയോ ഡി ജനീറോ ). ചിത്രീകരണം, ഫോട്ടോഗ്രാഫി, പ്രകടനം, വീഡിയോ, ശിൽപം, പ്രകടനം എന്നിവയാണ് ഇവരുടെ കലാ മേഖലകൾ. ക്ഷണികമായ നിമിഷങ്ങളാണ് അവരുടെ കലാസൃഷ്ടിയി ബ്രിജിത പകർത്തുന്നത്. [1]

ബ്രിജിദ ബൽത്താർ
മരണം1959
റിയോ ഡി ജനീറോ
ദേശീയതBrazilian
വിദ്യാഭ്യാസംEscola de Artes Visuais do Parque Lage
പ്രസ്ഥാനംനിയോ കോൺക്രീറ്റ് മൂവ്മെന്റ്]

1980 കളുടെ അവസാനം, റിയോ ഡി ജനീറോയിലെ കലാവിദ്യാലയത്തിൽ പഠിച്ചു. നിയോ കോൺക്രീറ്റ് മൂവ്മെന്റിനാലും ബ്രസീലിയൻ കലാകാരൻമാരായ ലിജിയ ക്ലാർക്ക് , ഹെലിയോ ഒയിറ്റിസിക്ക എന്നിവരാലും പ്രചോദിപ്പിക്കപ്പെട്ടതാണ് ബൽത്താറിന്റെ [2]സൃഷ്ടികൾ.

സൃഷ്ടികൾ

തിരുത്തുക

1990 കളുടെ തുടക്കത്തിൽ ആരംഭിച്ച ബൽത്താറിൻറെ കലാജീവിതം വ്യത്യസ്ത മാധ്യമങ്ങൾ ഉപയോഗിച്ചു കൊണ്ടായിരുന്നു. സാവോ പൗലോയിലെ വീട് വിട്ടു പോകാൻ നിർബന്ധിതയാകുന്നതിനുമുൻപ്, അവളുടെ പല സൃഷ്ടികളുടെയും വിഷയം ആ വീടായിരുന്നു. അബ്രീഗോ (1996) എന്ന ചിത്രത്തിൽ അവളുടെ ശരീരം അവളുടെ ബ്രസീലിന്റെ വീടിന്റെ മതിലിൽ കൊത്തി വച്ചിരിക്കുന്നു. ആ വീടിന്റെ പല ചുവന്ന ഇഷ്ടികകളും ഉപയോഗിച്ചാണ് പല പിൽക്കാല ചിത്രങ്ങളും ശിൽപങ്ങളുമൊക്കെ ഉണ്ടാക്കിയിരിക്കുന്നത്. [3]

ന്യൂ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന മിസ്റ്റ് (1998-2004) എന്ന തന്റെ കലാസൃഷ്ടിയിൽ, തന്നെതന്നെ ചിത്രീകരിച്ചിരിക്കുന്നു. [4]

പ്രദർശനം

തിരുത്തുക

വിദേശത്തും സ്വദേശത്തും നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തു. സാവോ പോളോയിലെ ലാമ്പ് ആർട്സ്, കാസാസ് റിയഗ്നർ, സാവോ പോളോയിലെ ബെർഗമിൻ & ഗോമീഡ്, ലണ്ടനിലെ ബ്രസീലിന്റെ എംബസി, ന്യൂയോർക്കിലെ സ്പെൻസർ ബ്രൗൺസ്റ്റോൺ ഗാലറി, സാവോ പോളോയിലെ കാർബണോ ഗാലേറിയ .

2002 ൽ 25 സാവോ പോളോ ആർട്ട് ബിനാലെയിലും റിയോ ഡി ജനീറോയിലെ ഗ്രൂപ്പോ വിസോർമാ വോൾട്ടാ ഷോയിലും പങ്കെടുത്തു.

  1. Cultural, Instituto Itaú. "Brígida Baltar". Enciclopédia Itaú Cultural (in ബ്രസീലിയൻ പോർച്ചുഗീസ്). Retrieved 2019-03-04.
  2. "Brígida Baltar - 56 Artworks, Bio & Shows on Artsy". www.artsy.net (in ഇംഗ്ലീഷ്). Retrieved 2019-03-04.
  3. "Arte Al Día". www.artealdia.com. Retrieved 2019-03-04.
  4. "Exhibitions". New Museum Digital Archive (in ഇംഗ്ലീഷ്). Retrieved 2019-03-04.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്രിജിദ_ബൽത്താർ&oldid=4100406" എന്ന താളിൽനിന്ന് ശേഖരിച്ചത്