ബ്രഹ്മസ്‌ഫുടസിദ്ധാന്തം

ജ്യോതിശാസ്ത്രജ്ഞനായ ബ്രഹ്മഗുപ്തന്റെ പ്രശസ്‌ത കൃതിയാണ് ബ്രഹ്മസ്‌ഫുടസിദ്ധാന്തം. പൊതുവർഷം 628-ൽ രചിച്ചതാണിതെന്ന് കരുതപ്പെടുന്നു. ബ്രഹ്മസിദ്ധാന്തമെന്ന പഴയ ജ്യോതിഷകൃതിയുടെ തെറ്റുതിരുത്തി പരിഷ്‌ക്കരിച്ച രൂപമാണിത്.

ജീവിതരേഖതിരുത്തുക

ആദ്യത്തെ പത്ത് അദ്ധ്യായങ്ങളിൽ മറ്റ് സിദ്ധാന്ത കൃതികളിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ തന്നെയാണുള്ളത്. ബാക്കി 14 അധ്യായങ്ങൾ ബ്രഹ്മഗുപ്തന്റെ തനിമയും വിജ്ഞാനത്തിന്റെ ആഴവും പ്രകടമാക്കുന്നു. അങ്കഗണിതം, ബീജഗണിതം,വ്യാപതമാനം,വാനനിരീക്ഷണത്തിനുള്ള വൈവിധ്യമാർന്ന ഉപകരണങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങൾ അവയിൽ ചർച്ച ചെയ്യുന്നു.[1]

അറബിയുൾപ്പെടെ ഒട്ടേറെ വിദേശഭാഷകളിലേക്ക്‌ ഇത്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. പ്രുഥൂദകസ്വാമി, ശ്രീദത, ഭട്ടോദ്പലൻ, ആത്മരാജ തുടങ്ങിയവർ ബ്രഹ്മസ്ഫുടസിദ്ധാന്തതിനു വ്യാഖ്യാനങ്ങൾ എഴുതി. ഇതിൽ 860-ആമാണ്ടിൽ പൃഥുകസ്വാമി എഴുതിയ വ്യാഖ്യാനത്തിലാണ് ബീജഗണിതം എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. അക്കാലംവരെ ബീജഗണിതം അറിയപ്പെട്ടിരുന്നത് കുട്ടകം എന്ന പേരിലായിരുന്നു.

അവലംബംതിരുത്തുക

  1. കെ. പാപ്പൂട്ടി (2002). ജ്യോതിശാസ്ത്രവും ജ്യോതിഷവും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.

പുറം കണ്ണികൾതിരുത്തുക

സംസ്കൃതം വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്: