ബ്രത്തലയ്സർ

മദ്യം കഴിച്ചിട്ടുള്ള ഒരു വ്യക്തി ഉച്ഛസിക്കുന്ന വായു രാസപരിശോധനയ്ക്ക് വിധേയമാക്കി, ആ വ്യക്തി

മദ്യം കഴിച്ചിട്ടുള്ള ഒരു വ്യക്തി ഉച്ഛസിക്കുന്ന വായു രാസപരിശോധനയ്ക്ക് വിധേയമാക്കി, ആ വ്യക്തിയുടെ രക്തത്തിലടങ്ങിയിരിക്കുന്ന ആൽകഹോളിന്റെ അളവ് നിർണ്ണയിക്കുന്ന പരിശോധനയെ ബ്രത്ത് ടെസ്റ്റ് എന്ന് പരക്കെ പറയാറുണ്ട്. ഇതിനുപയോഗിക്കുന്ന യന്ത്രത്തെ ബ്രത്ത് അനലയ്സർ എന്നും ബ്രത്തലയ്സർ (Breathalyser) എന്നും പറയുന്നു. ബ്രത്തലയ്സർ എന്നത് ഒരു ടേഡ് മാർക്കാണെങ്കിലും ഈ പരിശോധന സംവിധാനത്തിന്റെ പേരായി മാറിയിരിക്കുന്നു.

A law enforcement grade Breathalyzer, specifically an Alco-Sensor IV

സൾഫ്യൂറിക്ക് ആസിഡും പൊട്ടാഷിയം ഡൈക്രോമെറ്റും (pottasiumdichromate) അടങ്ങിയ ഒരു ഫുട്ബോൾ വായു സഞ്ചിയിലേക്ക് (football bladder) വായു ഊതികേറ്റി അതിനു വരുന്ന നിറം മാറ്റം നീരിക്ഷിച്ച അമേരിക്കൻ ഡോക്ടറായിരുന്ന എമിൽ ബോഗൻ(Emil Bogen) ,ഈ രംഗത്തെ പ്രഥമ ശാസ്ത്രജ്ഞനാരുടെ നിരയിൽ പെടുന്നു.

1927ൽ തന്നെ  അമേരിക്കൻ രസതന്ത്രജ്ഞനായ വില്യം മെകനലി (William Duncan McNally) ഒരു ഊതൽ യന്ത്രത്തിനു രൂപം നൽകി. രാസ പദാർത്ഥങ്ങൾ ചേർത്ത ജല ലായനിയിലേക്ക് ഊതിച്ച് നിറം മാറ്റം ശ്രദ്ധിക്കുന്ന സംവിധാനമായിരുന്നു അതും. ഭർത്താക്കന്മാരെ വീട്ടിൽ കയറ്റുന്നതിനു മുമ്പ് ഭാര്യമാർ ഊതിച്ച് നോക്കുമായിരുന്നു എന്ന് പറയ്പ്പെടുന്നു. ഇത് സംബന്ധമായ കാർട്ടൂണുകൾ അന്നുണ്ടായിരുന്നു.

വാഹന പരിശോധനയ്ക്കിടെ ഉപയോഗിക്കാവുന്ന ആദ്യത്തെ പ്രായോഗിക കുടിമീറ്റർ (drunkometer) 1931lലാണ് പുറത്തിറങ്ങുന്നത്. ബയോകെമിസ്ടി പ്രഫസറായിരുന്ന Rolla Neil Harger ആണ് ഇതിന്റെ ഉപജ്ഞാതാവ്. ഒരു ബലൂണിലേക്ക് ഊതിച്ച്, ആ വായു acidified potassium permanganate ലായനിയിലൂടെ കടത്തി വിട്ട് നിറം മാറ്റം നോക്കി മദ്യപന്റെ നില നിശ്ചയിക്കുന്നതായിരുന്നു drunkometer.

ബ്രെത്ത് ടെസ്റ്റ് രസതന്ത്രം

തിരുത്തുക

ഉച്ഛശിക്കുന്ന വായുവിൽ അടങ്ങിയിരിക്കുന്ന എതനോൾ (ethanol) ഓക്സീകരണത്തിലൂടെ അസറ്റിക്ക് അമ്ലമായും, ജലമായും മാറുന്നു.

CH3CH2OH(l) + O2(g) → CH3COOH(l) + H2O(l)

ഈ പ്രതിപ്രവർത്തനം ഉല്പാദിപ്പിക്കുന്ന ഇലക്ടിക്ക്  കറന്റ് മൈക്രോപ്രോസസ്സർ അളന്ന് തതുല്യമായ രക്ത സാന്നിധ്യത്തിന്റെ ഏകദേശ കണക്ക് യന്ത്രത്തിൽ പ്രദർശിപ്പിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ബ്രത്തലയ്സർ&oldid=2462385" എന്ന താളിൽനിന്ന് ശേഖരിച്ചത്