ബ്രണ്ടൻ കുറുപ്പു
മുൻ ശ്രീലങ്കൻ ക്രിക്കറ്ററും പരിശീലകനും ആണ് ബ്രണ്ടൻ കുറുപ്പു.(ജ:ജാനു:5,1962-കൊളംബോ).ശ്രീലങ്കൻ ദേശീയ ടീമിൽ വിക്കറ്റ് കീപ്പറായും മുൻ നിര ബാറ്റ്സ്മാനായും കുറുപ്പു പ്രകടനം കാഴ്ചവച്ചു. ഏകദിനക്രിക്കറ്റിൽ 1983 മുതൽ 1990 വരെ സജീവമായിരുന്നു.ടെസ്റ്റ് ക്രിക്കറ്റിൽ കന്നിമത്സരത്തിൽ തന്നെ ഇരട്ട സെഞ്ചുറി നേടിയ കുറുപ്പു ആദ്യമായി ഒരു വിക്കറ്റ്കീപ്പർ നേടിയ ഇരട്ട സെഞ്ചുറിയ്ക്കുടമയുമായി. ആദ്യമത്സരത്തിൽതന്നെ ഇരട്ട സെഞ്ചുറി നേടിയ ഏക ശ്രീലങ്കൻ കളിക്കാരനുമാണ്. മന്ദഗതിയിൽ അതായത് 548 പന്തുകൾ നേരിട്ട് ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയ ഏകകളിക്കാരനും കൂടുതൽ സമയം ക്രീസിൽ തങ്ങിയ കളിക്കാരനും ബ്രണ്ടൻ കുറുപ്പു ആണ്. ഇരട്ട സെഞ്ചുറി തികയ്ക്കാൻ 777 മിനിട്ടുകൾ ആണ് അദ്ദേഹം എടുത്തത്.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Don Sardha Brendon Priyantha Kuruppu | |||||||||||||||||||||||||||||||||||||||
ജനനം | 5 January 1962 Colombo, Sri Lanka | (62 വയസ്സ്)|||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-handed batsman | |||||||||||||||||||||||||||||||||||||||
റോൾ | Wicketkeeper-batsman | |||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||
ദേശീയ ടീം |
| |||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 132) | 16 April 1987 v New Zealand | |||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 22 August 1991 v England | |||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 35) | 30 April 1983 v Australia | |||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 2 May 1990 v Australia | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||