ബ്രജേഷ് മിശ്ര

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഇന്ത്യയുടെ ആദ്യത്തെ ദേശരക്ഷാ ഉപദേഷ്ടാവായിരുന്നു ബ്രജേഷ് മിശ്ര(29 സെപ്റ്റംബർ 21012 - 28 സെപ്റ്റംബർ 2012). എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഒരേ സമയം ദേശരക്ഷാ ഉപദേഷ്ടാവ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നീ പദവികൾ അദ്ദേഹം വഹിച്ചു. വിദേശകാര്യമുൾപ്പെടെ ഒട്ടുമിക്ക മേഖലകളിലും വാജ്‌പേയി സർക്കാറിന്റെ പ്രധാന വക്താവായിരുന്നു അദ്ദേഹം.[1]

ബ്രജേഷ് മിശ്ര
ജനനം (1928-09-29) സെപ്റ്റംബർ 29, 1928  (95 വയസ്സ്)
മരണംസെപ്റ്റംബർ 28, 2012(2012-09-28) (പ്രായം 83)
ദേശീയതഭാരതീയൻ
സജീവ കാലംFrom 1998 To 2004 As National Security Advisor
അറിയപ്പെടുന്നത്ഇന്ത്യയുടെ ആദ്യത്തെ ദേശരക്ഷാ ഉപദേഷ്ടാവ്
മാതാപിതാക്ക(ൾ)ദ്വാരകാപ്രസാദ് മിശ്ര

ജീവിതരേഖ

തിരുത്തുക

കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദ്വാരകാപ്രസാദ് മിശ്രയുടെ മകനാണ്. നയതന്ത്രജ്ഞനായ മിശ്ര ദീർഘകാലം ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. വിരമിച്ചശേഷം 1991-ലാണ് ബി.ജെ.പി.യിൽ ചേർന്നത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിപദവി ഏറ്റെടുക്കുന്നതിനായി 1998 മാർച്ചിൽ പാർട്ടിയിൽനിന്ന് രാജിവെച്ചു. 1998 നവംബർമുതൽ 2004 മെയ് വരെ ദേശരക്ഷാ ഉപദേഷ്ടാവായും പ്രവർത്തിച്ചു.

പുരസ്കാരം

തിരുത്തുക
  • പത്മശ്രീ (2011)[2]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-29. Retrieved 2012-09-28.
  2. "Brajesh Mishra, Azim Premji, Montek in list of 128 Padma awardees". Archived from the original on 2012-07-16. Retrieved 21 June 2012.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്രജേഷ്_മിശ്ര&oldid=3806680" എന്ന താളിൽനിന്ന് ശേഖരിച്ചത്