ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി
ഭാരതസർക്കാറിന്റെ ഊർജ്ജവകുപ്പിന്റെ കീഴിലുള്ള ഒരു സ്വയംഭരണസ്ഥാപനമാണ് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി. ഊർജ്ജസംരക്ഷണം, കാര്യക്ഷമമായ ഊർജ്ജോപയോഗം എന്നിവയുടെ പ്രോൽസാഹനമാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.[1] 2001-ലെ ഊർജ്ജസംരക്ഷണനിയമത്തിൽ വിഭാവനം ചെയ്തപ്രകാരം, 2002 മാർച്ച് മാസത്തിലാണ് ഈ ഏജൻസി രൂപീകരിച്ചത്. കാര്യക്ഷമമായ ഊർജ്ജോപയോഗത്തിന്റെ അടിസ്ഥാനത്തിൽ ഉപകരണങ്ങൾക്ക് നക്ഷത്രവില (സ്റ്റാർ റേറ്റിങ്) നൽകി തരംതിരിക്കുന്നത് ഈ ഏജൻസിയുടെ ശ്രദ്ധേയമായ കർമ്മപരിപാടികളിലൊന്നാണ്.
ചുരുക്കപ്പേര് | ബി.ഇ.ഇ. |
---|---|
രൂപീകരണം | മാർച്ച് 1, 2002 |
തരം | സ്വയംഭരണ സർക്കാർ ഏജൻസി |
പദവി | 2001-ലെ ഊർജ്ജസംരക്ഷണനിയമപ്രകാരം രൂപീകരിച്ചത്. |
ലക്ഷ്യം | 2001-ലെ ഊർജ്ജസംരക്ഷണനിയമമനുസരിച്ച് ഊർജ്ജസംരക്ഷണത്തിനായുള്ള നയങ്ങളും തന്ത്രങ്ങളും വികസിപ്പിക്കുക. |
ആസ്ഥാനം | സേവാ ഭവൻ |
Location |
|
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ഇന്ത്യ |
ഔദ്യോഗിക ഭാഷ | ഹിന്ദി ഇംഗ്ലീഷ് |
മാതൃസംഘടന | ഊർജ്ജവകുപ്പ് |
വെബ്സൈറ്റ് | http://www.bee-india.nic.in/ |
അവലംബം
തിരുത്തുക- ↑ "The Action plan for Energy efficiency". The Day After. 1 August 2009. Archived from the original on 2009-08-03. Retrieved 2009-08-17.