ലോകത്തെ ആദ്യത്തെ ലേസർ നിയന്ത്രിത ബോംബാണ്‌ പിൽക്കാലത്ത് ജിബിയു-1/ബി (ഗൈഡഡ് ബോംബ് യൂണിറ്റ്)[1] എന്നു പുനഃനാമകരണം ചെയ്യപ്പെട്ട ടെക്സസ് ഇൻസ്ട്രുമെന്റ്സ് ബോൾട്ട്-117. ഒരു എം.117 750പൗണ്ട് പെട്ടിയും കെ.എം.യു-342 ലേസർ നിയന്ത്രണസം‌വിധാനവും ഉൾപ്പെട്ടതായിരുന്നു ബോംബ്. ബോംബിന്റെ മുൻഭാഗത്തായി ലേസർ രശ്മിയെ പിന്തുടരാനുള്ള ഉപകരണവും പിൻഭാഗത്ത് പറക്കൽ നിയന്ത്രിക്കാനാവശ്യമായ വാൽച്ചിറകുകളും ഘടിപ്പിച്ചിരുന്നു.

ബോൾട്ട്-117 ലേസർ നിയന്ത്രിത ബോംബ്

അവലംബം തിരുത്തുക

  1. Texas Instruments Paveway I & Pave Storm - Designation Systems
"https://ml.wikipedia.org/w/index.php?title=ബോൾട്ട്-117&oldid=1715658" എന്ന താളിൽനിന്ന് ശേഖരിച്ചത്