ബോറെയിൽ വന്യജീവിസങ്കേതം
ഇന്ത്യൻ സംസ്ഥാനമായ ആസ്സാമിലെ തെക്കുഭാഗത്തുള്ള കച്ചാർ, ഡിമ ഹസാവോ എന്നീ ജില്ലകളിലായി സ്ഥിതിചെയ്യുന്ന വന്യജീവസങ്കേതമാണ് ബോറെയിൽ വന്യജീവിസങ്കേതം. രേഖാംശം 24°55΄53΄΄-25°05΄52΄΄ വടക്ക്, അക്ഷാംശം 92°27΄40΄΄-93°04΄30΄΄ കിഴക്ക് എന്നിവക്കിടയിലാണ് ഈ വന്യജീവിസങ്കേതത്തിന്റെ സ്ഥാനം. 55 മീറ്റർ മുതൽ 1000 മീറ്റർ വരെയാണ് സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം. 326.24 ചതുരശ്രകിലോമീറ്ററാണ് ഈ വന്യജീവിസങ്കേതത്തിന്റെ വിസ്തൃതി[1]. ശരാശരി വാർഷിക വർഷപാതം 2500 മുതൽ 4000 മില്ലിമീറ്റർ വരെയാണ്. താപനില 9.2 °C മുതൽ 36.2 °C വരെ. ആർദ്രത 62% മുതൽ 83% വരെ വ്യത്യാസപ്പെടുന്നു.[2][3]
വടക്കേ കച്ചാർ സംരക്ഷിത വനവും ബൊറെയിൽ സംരക്ഷിത വനവും ചേർന്നതാണ് ഈ വന്യജീവിസങ്കേതം. ഈ വനങ്ങൾ ഏറ്റവും ആർദ്രതയുള്ള നിത്യഹരിത വനങ്ങളും അർദ്ധ നിത്യഹരിതവനങ്ങളുമാണ്. [4]
ഏറ്റവും അടുത്തുള്ള നഗരമായ സിൽച്ചാർ 40 കിലോമീറ്റർ അകലെയാണ്.
References
തിരുത്തുക- ↑ "Borail Wildlife Sanctuaries". Department of Environment & Forests - Government of Assam. Archived from the original on 2015-09-05. Retrieved 8 September 2014.
- ↑ Barbhuiya, H.A. and S.K. Singh. 2012.
- ↑ Liverwort and Hornwort of Borail Wild Life Sanctuary, Assam, India.
- ↑ "Borail Wildlife Sancturary". Enajori.com. Archived from the original on 2014-09-08. Retrieved 8 September 2014.