ആശയവിനിമയത്തിനുള്ള ഉപാധിയാണ് മാദ്ധ്യമങ്ങൾ. വിവരവിജ്ഞാനങ്ങളെ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയുമാണ് മാദ്ധ്യമങ്ങളുടെവഴി. ബഹുജനമാദ്ധ്യമങ്ങളെയും വാർത്താമാദ്ധ്യമങ്ങളെയും കുറിക്കാനാണ് ഈ പദം ഇന്ന് ഉപയോഗിക്കുന്നതെങ്കിലും സ്വകാര്യമായ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ടെലിഫോൺ, കത്ത് തുടങ്ങിയ ഉപാധികളും മാദ്ധ്യമങ്ങളാണ്. ബോധനമാധ്യമം മാതൃഭാഷ ആയിരിക്കണം. കുട്ടികളുടെ അഭിരുചികള്, അടിസ്ഥാനാവശ്യങ്ങള് എന്നിവയോട് പൂര്ണമായി ഇതു ബന്ധപ്പെട്ടതാണ്. കുട്ടികളുടെ സൃഷ്ടിപരവും ഉത്പാദനക്ഷമവുമായ സ്വാഭാവികസിദ്ധികള് പ്രയോജനപ്പെടുത്താന് ഇതു സഹായകമാണ്. കുട്ടി ജനിച്ചുവളരുന്ന സമുദായത്തിന്റെ അടിസ്ഥാനവും അവയ്ക്കനുസൃതമായ ബോധനമാര്ഗങ്ങളും ഉള്ക്കൊണ്ടതാണ് അടിസ്ഥാനവിദ്യാഭ്യാസം. i പ്രവര്ത്തിച്ചു പഠിക്കുക എന്ന മഹത്തായ ആദര്ശത്തിന് ഈ പദ്ധതിയില് പ്രാധാന്യം നല്കിയിട്ടുണ്ട്. ആദര്ശവാദം (Idealism), പ്രകൃതിവാദം (Naturalism), പ്രായോഗികതാവാദം (Pragmatism) തുടങ്ങിയ ദര്ശന ശാഖകളിലെ നല്ല വശങ്ങള് ഇതില് സമന്വയിക്കപ്പെട്ടിരിക്കുന്നു. i ഇത് വിദ്യാഭ്യാസത്തിന്റെ പൊതുലക്ഷ്യങ്ങളില് ആദര്ശവാദത്തെയും സംവിധാനത്തില് (Settings) പ്രകൃതിവാദത്തെയും, രീതിയില് (Method) പ്രായോഗികതാവാദത്തെയും അവലംബിക്കുന്നു. വിദ്യാഭ്യാസത്തിന്റെ പ്രധാന പ്രശ്നമാണ് ബോധന മാധ്യമം എന്തായിരിക്കണം എന്നത്. മാതൃഭാഷ സ്വാഭാവികമായ അധ്യയന മാധ്യമമാണ്. മാതൃഭാഷ ബോധന മാധ്യമം ആക്കിയാല് നിലവാരത്തിനു താഴ്ച ഉണ്ടാകാതെ തന്നെ വിദ്യാഭ്യാസകാലം ചുരുക്കാം.

മലയാളത്തെ രക്ഷിക്കാൻ ആയിട്ടോ ഭാഷാഭിമാനം കൊണ്ടോ എല്ലാവരും മലയാളം പഠിക്കണം എന്ന് പറഞ്ഞാൽ അത് നടക്കാൻ പോകുന്നില്ല. അതാണു കുട്ടികള്ക്ക്ാ ഗുണം ചെയ്യുന്നത് എന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയെ മതിയാകൂ. ബോധന മാധ്യമം മലയാളം ആക്കുന്നതോടൊപ്പം ഇംഗ്ലീഷ് ഉള്പ്പെ ടെ മറ്റു വിഷയങ്ങൾ നന്നായി പഠിപ്പിച്ചു കൊണ്ട് മാത്രമേ അത് സാധ്യമാകുകയുള്ളു. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ ഇംഗ്ലീഷു നന്നായി പഠിപ്പിച്ചാൽ മതി, ഇംഗ്ലീഷിൽ പഠിപ്പിക്കേണ്ടതില്ല എന്ന് നേരിട്ട് ബോധ്യപ്പെടുത്തുന്നതിൽ ആയിരിക്കും ഈ നയത്തിന്റെ വിജയം.[അവലംബം ആവശ്യമാണ്] മലയാളിയുടെ സംസ്കാരവും സാമൂഹികവുമായ തനിമ നിലനിര്ത്താസൻ ബോധനമാധ്യമം മാതൃഭാഷയിൽ അധിഷ്ടിതമാക്കണം. മലയാളം പ്രഥമ ഭാഷയാക്കുകയെന്നത്‌ അഭിമാനിക്കാവുന്ന തീരുമാനമാണ്.

"https://ml.wikipedia.org/w/index.php?title=ബോധനമാധ്യമം&oldid=1376991" എന്ന താളിൽനിന്ന് ശേഖരിച്ചത്