വ്യക്തികളുടെ മനോവ്യാപാരങ്ങൾ, അനുഭൂതികൾ എന്നിവയുൾക്കൊള്ളിക്കുന്നതിലൂടെ ജീവിത യാഥാർത്ഥ്യങ്ങളെ പുറംലോകത്തെത്തിക്കുന്നതും, വായനക്കാരനെ സംഭവങ്ങളുടെ ദൃക്സാക്ഷിയാക്കി അനുഭവഭേദ്യമാക്കുന്നതുമായ നോവലുകളാണ് ബോധധാരാ നോവലുകൾ. ജീവിതത്തിൻ്റെ സമഗ്രാവിഷ്കാരമാണ് നോവലുകൾ എന്ന സങ്കൽപ്പത്തെ ഇത്തരം നോവലുകൾ അവഗണിക്കുന്നു. സമൂഹത്തെക്കാളുപരി വ്യക്തികളുടെ ആന്തരിക മണ്ഡലത്തിനു പ്രാമുഖ്യം കൽപ്പിക്കുന്നതും ഭാവാത്മകവുമായ ഇത്തരം നോവലുകളുടെ പ്രമേയം മാനുഷികമായ ആദർശങ്ങളുടേയും വിശ്വാസങ്ങളുടേയും തകർച്ചയും തത്ഫലമായുണ്ടാകുന്ന മോഹഭംഗങ്ങളും നിഷ്ഫലതാ ബോധവുമായിരിക്കും. മലയാളത്തിൽ, എം.ടി വാസുദേവൻനായരുടെ മഞ്ഞ് ബോധധാരാ നോവലിന് മികച്ച ഉദാഹരണമാണ്.

"https://ml.wikipedia.org/w/index.php?title=ബോധധാരാ_നോവൽ&oldid=3739125" എന്ന താളിൽനിന്ന് ശേഖരിച്ചത്