ബോണ്ടോ
ഒറീസ്സ കുന്നുകളിൽ ജീവിക്കുന്ന ഒരു ഗിരിവംശമാണ് ബോണ്ടോകൾ. മറ്റുവരിൽ നിന്നും വ്യത്യസ്തമായി ബോണ്ടോകളിലെ സ്ത്രീകൾ മുടി വടിച്ചുകളയുകയും പുരുഷന്മാർ മുടി നീട്ടിവളർത്തുകയും ചെയ്യുന്നു[1].
ഒരു ഒറ്റമുണ്ടല്ലാതെ മറ്റൊന്നും ധരിക്കുന്നതിനും ബോണ്ടോ സ്ത്രീകൾക്ക് അനുവാദമില്ല. ഇവരുടെ വിശ്വാസമനുസരിച്ച് ഒരു ദേവി കുളിച്ചുകൊണ്ടിരുന്നപ്പോൾ അതുവഴി പോയിരുന്ന ബോണ്ടോ സ്ത്രീ അതു കണ്ടു ചിരിച്ചു എന്നും ഇതിൽ കോപിച്ച ദേവി ഒരു ഒറ്റമുണ്ട് വലിച്ചെറിഞ്ഞു കൊടുത്ത് ഇനിമുതൽ അതു മാത്രമേ ധരിക്കാവൂ എന്നും ശപിച്ചു അതിനെത്തുടർന്നാണ് ബോണ്ടോ സ്ത്രീകൾ ഒറ്റ മുണ്ടൂ മാത്രം ഉടുക്കുന്ന രീതി വന്നത്. എങ്കിലും ഈ മുണ്ഡനം ചെയ്ത തലയും വസ്തവും കഴുത്തും കൈകളൂം മുത്തുകൾ കൊണ്ടുള്ള മാലകൾ കൊണ്ട് ഇവർ അലങ്കരിക്കുക്കുന്നു[1].
ബോണ്ടോ പുരുഷന്മാർ അലസരും മദ്യപിച്ചു നടക്കുന്നവരുമാണ്. ചെറിയ വേട്ടയൊഴികെ മറ്റു പണികളൊന്നും ഇവർ ചെയ്യാറില്ല. ദിവസം മുഴുവനും ഇവർ മദ്യപിച്ചു നടക്കുന്നു. പനങ്കള്ളാണ് ഇവരുടെ ഇഷ്ടവിഭവം. വീട്ടിലെ ജോലികളും മറ്റും സ്ത്രീകളാണ് നടത്തുന്നത്. കുട്ടിക്കാലം മുതലുള്ള ആയുധപരിശീലനം മൂലം ആയുധോപയോഗത്തിലുള്ള പ്രാവീണ്യവും, സ്ഥിരമായുള്ള മദ്യപാനശീലവും ബോണ്ടോ പുരുഷന്മാരെ വളരെ അപകടകാരികളാക്കുകയും ഇതു അവരുടെ ഇടയിൽ കൊലപാതകങ്ങളുടെ തോത് ഉയർന്നു നിക്കുന്നതിനു കാരണമാക്കുകയും ചെയ്യുന്നു.[1] [2]
മുദാർഎന്ന ചെടിയിൽ നിന്നാണ് ബൊണ്ടോകൾ നൂലുണ്ടാക്കുന്നത്. ഫെബ്രുവരി മാസത്തിൽ ഈ ചെടി മുറീച്ച് ചീകി ഉണക്കുകയും കല്ലുകൾക്കിടയിൽ വച്ച് ചതച്ച് നൂറ്റ് നൂലാക്കി മാറ്റുന്നു. തുപ്പൽ ചേർത്ത് ഈ നാരിനെ മയമുള്ളതാക്കുന്നു. കാട്ടു ചെടികളിൽ നിന്നെടുക്കുന്ന മഞ്ഞയും, ചുവപ്പും, കറുപ്പും നിറങ്ങൾ ഈ നൂലിൽ മുക്കി ഇതുപയോഗിച്ച് വസ്ത്രങ്ങൾ നെയ്യുന്നു[1].
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 HILL, JOHN (1963). "2-CENTRAL INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 76–77.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ https://www.outlookindia.com/magazine/story/being-remo/263897