റവന്യൂ റിക്കവറി നടപടിപ്രകാരം കുടിശ്ശികക്കാരന്റെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ സ്ഥാവരവസ്തുക്കൾ സർക്കാരിലേയ്ക്ക് ജപ്തി ചെയ്യുകയും പലപ്രാവശ്യം പൊതുലേലത്തിനു വയ്ക്കുകയും മതിയായ വിലയ്ക്കു ലേലം കൊള്ളാൻ ആളില്ലാതെ വരുന്നസാഹചര്യത്തിൽ പ്രസ്തുത ഭൂമി സർക്കാർ തന്നെ നാമമാത്രമായ തുകയ്ക്ക് ( ഒരു രൂപ) ലേലത്തിൽ പിടിച്ച് സർക്കാർ വസ്തുവാക്കി മാറ്റുന്നു. ഈ വസ്തുവിനെയാണ് ബോട്ട് ഇൻ ലാന്റ് എന്നതു കൊണ്ട് വിവക്ഷിയ്ക്കുന്നത്.[1]

  1. കേരള റവന്യൂ സർവ്വെ പദവിജ്ഞാനകോശം. സ്വാമി ലോ ഹൗസ്. പേജ് 206
"https://ml.wikipedia.org/w/index.php?title=ബോട്ട്_ഇൻ_ലാന്റ്&oldid=3090595" എന്ന താളിൽനിന്ന് ശേഖരിച്ചത്