റിക്കറ്റ്സിയ കൊനോറി എന്ന ബാക്ടീരിയ ആണ് രോഗ ഹേതു.മനുഷ്യനും പട്ടിയും രോഗവാഹകരായിക്കാണുന്നു. വട്ടൻ(Tick) എന്ന പരാദം ഈ രോഗം പരത്തുന്നതായിക്കാണാം.ഓമനമൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നവരെ ഈ രോഗം ബാധിക്കാറുണ്ട്.

ബോട്ട്നീയസ് പനി
സ്പെഷ്യാലിറ്റിInfectious disease

രോഗലക്ഷണങ്ങൾ തിരുത്തുക

ശക്തമായ പനി,പേശിവേദന,തലവേദന,തളർച്ച എന്നിവ ലക്ഷണങ്ങളാകാം.വെളിച്ചം അസ്വസ്ഥതയുണ്ടാക്കുന്നതായും കാണാം.3-4 ദിവസത്തിനുള്ളിൽ ചുവന്നകുരുക്കൾ പ്രത്യക്ഷപ്പെടുന്നു.കൈകാലുകളിൽ നിന്നു മറ്റു ഭാഗങ്ങളിലേയ്ക്കു വ്യാപിക്കാം.[1]

ചികിത്സ തിരുത്തുക

ടെട്രാസൈക്ലിൻ ,ക്ലോറാംഫെനിക്കോൾ ഇവ ഉപയോഗിച്ച് ചികിത്സ നടത്താവുന്നതാണ്.

  1. Conor, A; A Bruch (1910). "Une fièvre éruptive observée en Tunisie". Bull Soc Pathol Exot Filial. 8: 492–496.
"https://ml.wikipedia.org/w/index.php?title=ബോട്ട്നീയസ്_പനി&oldid=2678263" എന്ന താളിൽനിന്ന് ശേഖരിച്ചത്