ബോട്ടിംഗ് (മാനെറ്റ്)
1874-ൽ ഫ്രഞ്ച് കലാകാരനായിരുന്ന എദ്വാർ മാനെറ്റ് വരച്ച ചിത്രമാണ് ബോട്ടിംഗ്. ഈ ചിത്രം ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിൽ കാണപ്പെടുന്നു.[1]
Boating | |
---|---|
വർഷം | 1874 |
Medium | Oil on canvas |
അളവുകൾ | 97.2 cm × 130.2 cm (38.3 ഇഞ്ച് × 51.3 ഇഞ്ച്) |
സ്ഥാനം | Metropolitan Museum of Art, New York |
Accession | 29.100.115 |
ഈ ചിത്രം, പാരീസ് പ്രാന്തപ്രദേശങ്ങളിലെ അർജന്റീനുവിലിലെ സീൻ നദിയിൽ ഒരു പുരുഷനും (മാനെറ്റിന്റെ സഹോദരൻ റോഡോൾഫ് ലീൻഹോഫ് ആണെന്ന് വിശ്വസിക്കപ്പെടുന്നു) അജ്ഞാത സ്ത്രീയും നടത്തുന്ന ബോട്ടിംഗ് ചിത്രീകരിക്കുന്നു.
വർണ്ണത്തിന്റെ വിശാലമായ തലങ്ങളും ജാപ്പനീസ് പ്രിന്റുകളുടെ ശക്തമായ ഡയഗോണലുകളും ഉപയോഗപ്പെടുത്താൻ മാനെറ്റ് അതിലോലമായ സ്പർശം ഉപയോഗിക്കുന്നു.
ഗാലറി 818 ൽ ഈ ചിത്രം കാണാനാകും.
അവലംബം
തിരുത്തുക- ↑ "metmuseum.org". www.metmuseum.org. Retrieved 2018-10-02.