ബൊഗൊസ്ലോഫ് ദ്വീപ് അല്ലെങ്കിൽ അഗസാഗൂക്സ് ദ്വീപ് Agasagook Island (Aĝasaaĝux̂[3]) സമുദ്രത്തിനടിയിലുള്ള ഒരു സ്ട്രാറ്റോവോൾക്കാനോയുടെ ഉച്ചിയായ അഗ്നിപർവ്വതം ആകുന്നു. ഇത് ബെറിംഗ് കടലിൽ അല്യൂഷിയൻ ദ്വീപചങ്ങലയുടെ ഭാഗമായതും അലാസ്കൻ ദ്വീപിൽ നിന്നും 35 മൈൽ(56 കി. മീ.) അകലെയുള്ളതുമായ അഗ്നിപർവ്വതമാണ്. ഇതിന്റെ വിസ്തീർണ്ണം 173 ഏക്കർ(0.70 കി. മീ.²) ആകുന്നു. ജനവാസമില്ലാത്ത ദ്വീപാണ്. ഇതിന്റെ കൂടിയ ഉയരം 490 feet (150 m) ആണ്. 1.76 കിലോമീറ്റർ (1.09 മൈൽ) നീളമുള്ളതും .05 കിലോമീറ്റർ (0.031 മൈൽ) വീതിയുള്ളതുമാണ്. ഈ അഗ്നിപർവ്വതം സമുദ്രത്തിന്റെ അടിത്തട്ടിൽനിന്നും അതിന്റെ കൊടുമുടിവരെ 6,000 feet (1,800 m) ഉയരം വരുമെങ്കിലും കൊടുമുടിഭാഗമേ ജലത്തിൽനിന്നും ഉയർന്നു കാണപ്പെടുന്നുള്ളു.[1]

ബൊഗൊസ്ലോഫ് ദ്വീപ്
Aerial view, looking south (1994)
ഉയരം കൂടിയ പർവതം
Elevation492 അടി (150 മീ) [1]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ബൊഗൊസ്ലോഫ് ദ്വീപ് is located in Alaska
ബൊഗൊസ്ലോഫ് ദ്വീപ്
Alaska
സ്ഥാനംAleutian Islands, Alaska
ഭൂവിജ്ഞാനീയം
Mountain typeSubmarine volcano[2]
Volcanic arcAleutian Arc[2]
Last eruptionDecember 2016[1]
Designated1967
  1. 1.0 1.1 1.2 1.3 "Bogoslof Description and Statistics". Alaska Volcano Observatory. United States Geological Survey. Archived from the original on 2021-12-18. Retrieved 2009-09-01.
  2. 2.0 2.1 "Bogoslof". Global Volcanism Program. Smithsonian Institution. Retrieved 2009-01-19.
  3. Bergsland, K. (1994). Aleut Dictionary. Fairbanks: Alaska Native Language Center.
"https://ml.wikipedia.org/w/index.php?title=ബൊഗൊസ്ലോഫ്_ദ്വീപ്&oldid=4077654" എന്ന താളിൽനിന്ന് ശേഖരിച്ചത്