ബൈസ്സ്കാസഡി ദേശീയോദ്യാനം
ബൈസ്സ്കാസഡി ദേശീയോദ്യാനം (Polish: Bieszczadzki Park Narodowy), പോളണ്ടിലെ മൂന്നാമത്തെ ഏറ്റവും വലിയ ദേശീയോദ്യാനമാണ് രാജ്യത്തിന്റെ തെക്ക് കിഴക്കൻ മൂലയിൽ സബ്കാർപത്തിയൻ വൊയിവോഡെഷിപ്പിൽ സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം സ്കോവാക്കിയ ഉക്രെയിൻ അതിർത്തിയിലാണ്.
Bieszczady National Park | |
---|---|
Bieszczadzki Park Narodowy | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Subcarpathian Voivodeship, Poland |
Coordinates | 49°17′17″N 22°29′49″E / 49.288°N 22.497°E |
Area | 292.02 കി.m2 (112.75 ച മൈ) |
Established | 1973 |
Governing body | Ministry of the Environment |
ചരിത്രം
തിരുത്തുകഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത് 1973 ലായിരുന്നു.
രൂപീകരണസമയത്ത്, 59.55 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടായിരുന്ന (22.99 ചതുരശ്ര മൈൽ) ഈ ദേശീയോദ്യാനം കാലക്രമത്തിൽ നാലു തവണ വിപുലീകരിച്ചിരുന്നു.1996 ലാണ് അവസാന വിപുലീകരണം നടത്തപ്പെട്ടത്. ഇക്കാലത്ത് മുൻ വില്ലേജുകളായിരുന്ന ബുക്കോവീക്, ബെനിയോവ, കാരിൻസ്കീ എന്നിവ ദേശീയോദ്യാനത്തോടു സംയോജിപ്പിക്കപ്പെട്ടിരുന്നു. 1999 ൽ മുൻ വില്ലേജുകളായിരുന്ന ഡ്‍സ്വിനിയാക്സ്, ടർനാവ, സൊകോലികി എന്നിവും കൂട്ടിച്ചേർക്കപ്പെട്ടു.
292.02 ചതുരശ്ര കിലോമീറ്റർ (112.75 ചതുരശ്ര മൈൽ) പ്രദേശത്തു പരന്നു കിടക്കുന്ന ദേശീയോദ്യാനം, ബൈസ്സ്കാസഡി പർവ്വതനിരയിലെ പോളിഷ് ഭാഗത്തിൻറെ ഏറ്റവും ഉയർന്ന പ്രദേശങ്ങളും ഉൾക്കൊളളുന്നു.
1992 ൽ ഈ ദേശീയോദ്യാനവും അതിന്റെ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളും ചേർത്ത് യുനെസ്കോ ഈസ്റ്റ് കാർപാത്തിയൻ ബയോസ്ഫിയർ റിസർവ്വിൻറെ ഭാഗമാക്കിയിരുന്നു. ഇത് സ്ലോവാക്യയുടെയും (1998 മുതൽ) ഉക്രയിനിലെയും ഭാഗങ്ങളുൾപ്പെടെ മൊത്തം 2,132.11 സ്ക്വയർ കിലോമീറ്റർ (823.21 ചതുരശ്ര മൈൽ) ആണ്.