കീടവർഗ്ഗത്തിൽ പെട്ട ഒരു ജീവിയാണ് താപാമ്പ്. മഴക്കാലത്തിനു ശേഷം മഞ്ഞുകാലം വരുന്നതിനു മുന്നേ ഉള്ള കാലങ്ങളിൽ ഈർപ്പവും ആർദ്രതയും ഉളളിടത്താണ് ഇവയെ കണ്ടുവരുന്നത്. താപാമ്പിന് ഈര്പ്പമില്ലാതെ ജീവിക്കാന് കഴിയുകയില്ല. തിളങ്ങുന്ന കറുപ്പ് നിറമുള്ള ഈ ജീവിക്ക് പുറത്ത് മഞ്ഞ കലർന്ന ഇളംപച്ച വരകൾ ഉണ്ടാകും. വഴുവഴുപ്പുളള ശരീരഘടനയാണ്. ഇവയുടെ തല ചട്ടുകത്തിന്റെ ആകൃതിയിൽ ആയതിനാൽ ചട്ടുകത്തലയൻ എന്നും വിളിക്കാറുണ്ട്. 2-3 സെന്റീമീറ്റർ ആണ് ഇവയുടെ ശരാശരി നീളം. ഇവ ഇഴഞ്ഞ് പോകുന്നിടത്തെല്ലാം പശ പോലെ ഒരു ദ്രാവകം കാണാം.

Bipalium kewense
Bipalium kewense
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
B. kewense
Binomial name
Bipalium kewense
Moseley, 1878
ചട്ടുകത്തലയൻ (പുതിയ)

ഒച്ചിനെപ്പോലെ പുറത്ത് ഉപ്പ് തൂവിയിട്ടാൽ ശരീരത്തിലെ ജലം മുഴുവൻ നഷ്ടപ്പെട്ട് താപാമ്പും അലിഞ്ഞ് ഇല്ലാതെയാകും. ഈ ജീവിയ്ക്ക് വിഷാംശം ഉള്ളതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. [1]

ചട്ടുകത്തലയൻ
ചട്ടുകത്തലയൻ
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-08. Retrieved 2011-06-21.

https://www.ncbi.nlm.nih.gov/pmc/articles/PMC4070999/

പുറമേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബൈപാലിയം_കെവൻസ്&oldid=3639344" എന്ന താളിൽനിന്ന് ശേഖരിച്ചത്