ബൈദു
ഇന്റർനെറ്റ് സേവനങ്ങൾ ചെയ്യുന്ന ഒരു ചൈനീസ് കമ്പിനിയാണു ബൈഡു.ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങ് പട്ടണത്തിലെ ഹൈഡിയൻ ജില്ലയിലെ ബൈഡു ക്യാമ്പസ് ആണ് ഇതിന്റെ ആസ്ഥാനം.'ബൈഡു' എന്ന പേര് ഏകദേശം 800 വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ട ഒരു കവിതയിൽ നിന്നുമാണ് എടുത്തിട്ടുള്ളത്. 1994ൽ റോബൻ ലീ വാൾ സ്ട്രീറ്റ് ജേണലിന് വേണ്ടി ഒരു സോഫ്ട് വെയർ വികസിപ്പിച്ചെടുത്തു. ഈ സോഫ്ട് വെയറും പിന്നീടു വികസിപ്പിച്ചെടുത്ത ഒരു അൽഗോരിതവുമാണു ബൈഡു രൂപകല്പന ചെയ്യാൻ അദ്ദേഹം ഉപയോഗിച്ചത്. 2000 ജനുവരി 18നാണ് ബൈഡു പ്രവർത്തനം ആരംഭിച്ചത്.
![]() | |
വ്യവസായം | സെർച്ച് എഞ്ചിൻ |
---|---|
സ്ഥാപിതം | ബീജിങ്, ചൈന (2000 ) |
സ്ഥാപകൻ | റോബിൻ ലീ, എറിക് സു |
ആസ്ഥാനം | ബീജിങ് , ചൈന |
Area served | ചൈന, ജപ്പാൻ |
പ്രധാന വ്യക്തി | റോബിൻ ലീ, ജെന്നിഫർ ലീ, പെങ് യീ |
Subsidiaries | Baidu, Inc. (Japan) |
വെബ്സൈറ്റ് | www![]() |
സേവനങ്ങൾതിരുത്തുക
ചൈനീസ് ഭാഷ ഉപയോഗിച്ച് വിവരങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, ഉല്പന്നങ്ങൾ, സേവനങ്ങൾ തുടങ്ങിയവ തിരയാനുള്ള സേവനങ്ങൾ ബൈഡു നല്കുന്നു. വിവിധ സ്ഥലങ്ങൾ കണ്ടുപിടിക്കാൻ ബൈഡുവിന്റെ മാപ്പ് സേവനം സഹായിക്കുന്നു.ബൈഡു ജപ്പാനിൽ പ്രവർത്തിക്കുന്നുണ്ട്. ഇതു ചൈനക്കു പുറത്തു ബൈഡു നല്കുന്ന ആദ്യത്തെ സേവനമാണ്. ബൈഡു വാർത്തകൾ ദേശീയ അന്തർദേശീയ വാർത്തകൾ നല്കുന്നു. ചൈനീസ് സർക്കാർ ബൈഡുവിന് സ്വന്തമായി ലേഖനങ്ങൾ തയ്യാറാക്കാനുള്ള അംഗീകാരം നല്കിയിട്ടുണ്ട്. ഇത്തരം ഒരു അംഗീകാരം ലഭിക്കുന്ന ആദ്യ ചൈനീസ് സെർച്ച് എഞ്ചിൻ ആണ് ബൈഡു. ബൈഡുവിൽ നിന്നുള്ള സർവവിജ്ഞാനകോശമാണ് ചൈനയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സർവവിജ്ഞാനകോശം.