ബേൺ മൈ ബോഡി
2014ൽ ആര്യൻ കൃഷ്ണ മേനോൻ എഴുതി, സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ബേൺ മൈ ബോഡി (Burn My Body). രാമചന്ദ്രൻ കിയ്യത്ത്- ബദർ & ചൻന്ദ്ര ആണ് നിർമ്മാണം, സംഗീത സംവിധാനം നിർവഹിചിരിക്കുനത് ബിജിബാൽ. "ചിലപ്പോൾ മരണം പോലും നിങ്ങൾക്ക് മോചനം നൽകില്ല" എന്നതാണു കഥയുടെ ഉപ്ഷീർഷകവും ഉള്ളടക്കവും.
ബേൺ മൈ ബോഡി | |
---|---|
സംവിധാനം | ആര്യൻ കൃഷ്ണ മേനോൻ |
നിർമ്മാണം | രാമചന്ദ്രൻ കിയ്യത്ത്- ബദർ & ചൻന്ദ്ര |
രചന | ആര്യൻ കൃഷ്ണ മേനോൻ |
അഭിനേതാക്കൾ | നാദിർഷ, അപർണ നായർ, ചിന്നു കുരുവിള |
സംഗീതം | ബിജിബാൽ |
സ്റ്റുഡിയോ | ലാൽ മീഡിയ ആർട്ടസ്, കൊച്ചി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 30 മിനിറ്റ് |
കഥാതന്തു
തിരുത്തുകസ്നേഹം, കാമം, പ്രതികാരം എന്നീ വികാരങ്ങൾക്കുപുറത്ത്, മനുഷ്യമനസ്സിലുള്ള മൃഗീയതയുടെ ആഴം വിളിച്ചോതുന്നതാണ് കഥ. ലൈംഗിക അധിക്ഷേപത്തിനെതിരെ ശബ്ദം ഉയർത്തുന്നു എന്നതിനെകാൾ, സമൂഹത്തിൽ ഏതെല്ലാം തരത്തിൽ മനുഷ്യൻ അധഃപതിക്കുന്നു എന്ന് കൂടി ഈ ചിത്രം പ്രതിപാദിക്കുന്നു.