ബാസൽ മിഷൻ

(ബേസൽ മിഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1815 മുതൽ 2001 വരെ സ്വിറ്റ്സർലാണ്ടിലെ ബാസൽ പട്ടണം കേന്ദ്രമാക്കി ആഗോളതലത്തിൽ ക്രിസ്തുമതപ്രചാരണത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന ഒരു മിഷണറി സംഘടനയായിരുന്നു ബാസൽ മിഷൻ (Basel Mission). ലോകത്തിന്റെ അവികസിതസമൂഹങ്ങളിൽ പലേടത്തുമെന്ന പോലെ, കേരളത്തിന്റെയും ചരിത്രത്തിൽ വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, വ്യവസായം, മാദ്ധ്യമ പ്രസിദ്ധീകരണം എന്നീ രംഗങ്ങളിലൂടെ തനതും വ്യക്തവുമായ സംഭാവനകൾ നൽകാൻ ഈ സംഘടനയ്ക്കു കഴിഞ്ഞിരുന്നു.

ചരിത്രം

തിരുത്തുക

വിവിധ പ്രൊട്ടസ്റ്റന്റ് സഭാവിശ്വാസികളിൽനിന്നുമുള്ള ഏതാനും മിഷണറി പ്രവർത്തകരാണു് 1815-ൽ സ്വിറ്റ്സർലാണ്ടിലെ ബാസൽ എന്ന സ്ഥലം കേന്ദ്രമാക്കി ജെർമ്മൻ മിഷണറി സൊസൈറ്റി എന്ന പേരിൽ ഈ സംഘം സ്ഥാപിച്ചതു്. പിൽക്കാലത്ത് ബാസൽ ഇവാഞ്ചെലിക്കൽ മിഷണറി സൊസൈറ്റി എന്നും വീണ്ടും ബാസൽ മിഷൻ എന്നും സംഘത്തിന്റെ പേരു മാറ്റുകയുണ്ടായി. 1816-ൽ ഡച്ചുകാരും ഇംഗ്ലീഷുകാരുമായ മിഷണറിമാരെ പരിശീലിപ്പിക്കാൻ ഒരു സ്കൂൾ തുടങ്ങിക്കൊണ്ട് സംഘം അവരുടെ പ്രവർത്തനങ്ങൾക്കു പ്രാരംഭം കുറിച്ചു. തുടർന്നു് രണ്ടു നൂറ്റാണ്ടുകളോളം റഷ്യ, ഘാന (1828), ഇന്ത്യ (1834), ചൈന (1847), കാമറൂൺ (1886), ബോർണിയോ (1921), നൈജീരിയ (1951), ലാറ്റിൻ അമേരിക്ക (1972), സുഡാൻ (1973) തുടങ്ങിയ രാജ്യങ്ങളിൽ അവരുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.

1828 ഡിസംബർ 18നു് ഡച്ച് മേൽക്കോയ്മയിലായിരുന്ന ആഫ്രിക്കയിലെ ഘാന(അന്നത്തെ പേരു്: സുവർണ്ണതീരം)യിലെ സഭാപ്രവർത്തനങ്ങൾക്കു വേണ്ടി നാലു മിഷണറിമാരെ അയച്ചുകൊണ്ടാണു് ബാസൽ മിഷൻ അവരുടെ ഭൂഖണ്ഡാന്തര സഭാപ്രചാരണത്തിനു തുടക്കമിട്ടതു്. 1834 ഒക്ടോബറിൽ കോഴിക്കേട്ടേക്കു് മൂന്നു പാതിരിമാരെ അയച്ചു. എന്നാൽ ഏറെത്താമസിയാതെ അവർ മംഗലാപുരത്തേക്കു നീങ്ങി. ഇന്ത്യയിലെ പ്രഥമ ബാസൽ മിഷൻ കേന്ദ്രം അവിടെയായിരുന്നു. കന്നഡ ഭാഷ സംസാരിക്കുന്ന കാനറ അങ്ങനെ അവരുടെ ആദ്യത്തെ പ്രവർത്തനമേഖലയായി.

ബാസൽ മിഷൻ വിദ്യാഭ്യാസരംഗത്തു്

തിരുത്തുക

ബാസൽ മിഷൻ ഓട്ടുകമ്പനി

തിരുത്തുക

1860-ൽ നേത്രാവതി നദിയുടെ കരയിൽ മോർഗൻ കടവിനടുത്തായി സ്ഥാപിച്ച ഓട്ടുകമ്പനിയാണു് പ്രസിദ്ധമായ മംഗലാപുരം ബാസൽ മിഷൻ ഓട്ടുകമ്പനി. കേരളം ഉൾപ്പെടുന്ന പശ്ചിമതീരത്തു് ഓടുനിർമ്മാണത്തിനു് ഈ സ്ഥാപനം ഒരു വഴികാട്ടിയായിത്തീർന്നു. പിൽക്കാലത്തു് അനേകായിരങ്ങൾക്കു് തൊഴിൽ നൽകുന്ന ഒരു വ്യവസായമായി ഓട്ടുകമ്പനികൾ മാറി.

നെയ്ത്തുശാലയും അച്ചടിശാലകളും

തിരുത്തുക

ബാസൽ മിഷനും ഗുണ്ടർട്ടും

തിരുത്തുക

1836-ൽ മംഗലാപുരം കേന്ദ്രത്തിൽ മിഷണറിയായി വന്നെത്തിയ ഹെർമൻ മ്യൂഗ്ലിങ്ങ്, മുൻ‌കാലത്തു് ട്യൂബിങ്ടൺ നഗരത്തിൽ ഗുണ്ടർട്ടിന്റെ ഉറ്റ സുഹൃത്തായിരുന്നു. ഗുണ്ടർട്ട് അതുവരെ പ്രവർത്തിച്ചിരുന്ന സഭയിലെ ഗ്രോവ്സ് എന്നയാളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടേണ്ടി വന്നതിനാൽ ബാസൽ മിഷനുമായി ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നു. മ്യൂഗ്ലിങ്ങുമായുള്ള സമാഗമം അദ്ദേഹത്തിന്റെ ഈ ആഗ്രഹം സഫലീകരിക്കാൻ സഹായിച്ചു.

"https://ml.wikipedia.org/w/index.php?title=ബാസൽ_മിഷൻ&oldid=4096359" എന്ന താളിൽനിന്ന് ശേഖരിച്ചത്