ബേബി ഹൽദാർ

(ബേബി ഹാൾഡർ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇരുട്ടും വെളിച്ചവും (ബം.আলো-আঁধারি, ആലോ ആന്ധാരി) എന്ന കൃതിയുടെ രചയിതാവാണ് ബേബി ഹൽദാർ [1], [2]. ഒരു വീട്ടുവേലക്കാരിയുടെ ആത്മകഥാകഥനമായ ഈ കൃതി മലയാളമടക്കം മിക്ക ഭാരതീയഭാഷകളിലേക്കും,മറ്റു വിദേശഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. [3]

ജീവചരിത്രം

തിരുത്തുക

കാഷ്മീരിലെ ഏതോ ഗ്രാമത്തിലെ നിർദ്ധന കുടുംബത്തിൽ ജനിച്ച്, പിന്നീട് പശ്ചിമബംഗാളിലേക്ക് താമസം മാറ്റിയ ബേബി ഹൽദാറിന്റെ പിതാവ് പട്ടാളക്കാരനായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചശേഷം കുടുംബം ദുർഗ്ഗാപൂരിലേക്കും പിന്നെ മൂർഷിദാബാദിലേക്കും താമസം മാറ്റി. ജീവിത സംഘർഷങ്ങൾ സഹിക്കാനാവാഞ്ഞ് അമ്മ വീടും കുടുംബവും ഉപേക്ഷിച്ച് പോയി. പിതാവ് രണ്ടും മൂന്നും തവണ വിവാഹിതനായി. ഏഴാം തരത്തിൽ പഠിച്ചുകൊണ്ടിരുന്ന പന്ത്രണ്ടുകാരിയായിരുന്ന ബേബി തന്നേക്കാൾ ഇരട്ടി വയസ്സുളള ഒരാൾക്ക് വിവാഹം ചെയ്തു കൊടുക്കപ്പെട്ടു. ഭർതൃകുടുംബത്തിലെ പീഡനങ്ങൾ അസഹ്യമായിത്തീർന്നപ്പോൾ ബേബി മൂന്നു മക്കളേയും കൊണ്ട് ആദ്യം ഫരീദാബാദിലും പിന്നീട് ഗുഡ്ഗാവിലും എത്തിപ്പെട്ടു. ഉപജീവനത്തിനായി വീട്ടുജോലിക്കാരിയായി. ഒരു നിയോഗമെന്നപോലെ സുപ്രസിദ്ധ ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദിന്റെ പൌത്രൻ പ്രബോധ് കുമാറിന്റെ വീടായിരുന്നു അത്. ബേബിക്ക് പുസ്തകങ്ങളോയുളള താത്പര്യം കണ്ടറിഞ്ഞ പ്രൊഫസ്സർ അവളെ പ്രോത്സാഹിപ്പിക്കുകയും സ്വന്തം കഥ, സ്വന്തം ശൈലിയിൽ പറയാൻ പ്രേരിപ്പിക്കയും ചെയ്തു. അതിന്റെ ഫലമാണ് ഇരുട്ടും വെളിച്ചവും എന്ന ഈ കൃതി.

  1. Baby Haldar (2004). Aalo Aandhari (1 ed.). West Bengal: Roshnai Prakashan. ISBN 81-88742-01-5. {{cite book}}: Cite has empty unknown parameter: |1= (help)
  2. ബേബി ഹൽദാർ ബി.ബി.സി. വാർത്ത
  3. Baby Haldar (2006). ALife less Ordinary. Penguin Books India. ISBN 9788189013677.
"https://ml.wikipedia.org/w/index.php?title=ബേബി_ഹൽദാർ&oldid=3778635" എന്ന താളിൽനിന്ന് ശേഖരിച്ചത്