ബേബി ഫേസ്
ബേബി ഫേസ് വാർണർ ബ്രദേഴ്സിനുവേണ്ടി ആൽഫ്രഡ് ഇ ഗ്രീൻ സംവിധാനം ചെയ്ത് 1933 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ പ്രീ-കോഡ് നാടകീയ ചിത്രമാണ്. ബാർബറ സ്റ്റാൻവിക്ക് ലില്ലി പവേഴ്‌സ് എന്ന കഥാപാത്രമായി അഭിനയിച്ച ഈ ചിത്രത്തിൽ ജോർജ്ജ് ബ്രെന്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഡാരിൽ എഫ്. സാനുക്കിന്റെ (മാർക്ക് കാൻഫീൽഡ് എന്ന തൂലികാ നാമം) ഒരു കഥയെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം സാമൂഹികവും സാമ്പത്തികവുമായ നില മെച്ചപ്പെടുത്താൻ ലൈംഗികത ഉപയോഗിക്കുന്ന ലിലി പവേർസ് എന്ന സുന്ദരിയായ യുവതിയുടെ കഥ പറയുന്നു. ഇരുപത്തഞ്ചുകാരനായ ജോൺ വെയ്ൻ പവർസിന്റെ കാമുകന്മാരിൽ ഒരാളായി ഈ ചിത്രത്തിൽ ഹ്രസ്വമായി പ്രത്യക്ഷപ്പെടുന്നു.
ബേബി ഫേസ് | |
---|---|
സംവിധാനം | ആൽഫ്രഡ് ഇ. ഗ്രീൻ |
നിർമ്മാണം | വില്യം ലെബറോൺ റെയ്മണ്ട് ഗ്രിഫിത്ത് |
കഥ | "മാർക്ക് കാൻഫീൽഡ്" (ഡാരിൽ എഫ്. സാനുക്ക്)[1] |
തിരക്കഥ | ജീൻ മാർക്കി കാത്രിൻ സ്കോള |
അഭിനേതാക്കൾ | ബാർബറ സ്റ്റാൻവിക്ക് ജോർജ് ബ്രെന്റ് |
ഛായാഗ്രഹണം | ജെയിംസ് വാൻ ട്രീസ് |
ചിത്രസംയോജനം | ഹോവാർഡ് ബ്രെതർട്ടൺ |
സ്റ്റുഡിയോ | വാർണർ ബ്രോസ് |
വിതരണം | വാർണർ ബ്രോസ് |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ്. |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $187,000[2] |
സമയദൈർഘ്യം | 76 മിനിട്ട് 71 minutes (censored version)[1] |
ആകെ | $452,000[2] |