ബേഡ്സ് ഓഫ് അമേരിക്ക
ലോകത്തിൽ നിലവിലുള്ളതിൽ ഏറ്റവും വിലയേറിയ പുസ്തകം എന്ന ബഹുമതി കരസ്ഥമാക്കിയ ഗ്രന്ഥമാണ് അമേരിക്കയിലെ പക്ഷികൾ (ഇംഗ്ലീഷ്: Birds of America). അമേരിക്കൻ പക്ഷിശാസ്ത്രജ്ഞനും ചിത്രകാരനും ആയിരുന്ന ജോൺ ജെയിംസ് ഓഡുബോൺ 19-ആം നൂറ്റാണ്ടിൽ (1827–1839) എഴുതിയതാണ് ഈ പുസ്തകം. [1] ഇതിന്റെ ഒരു പ്രതി 1.15 കോടി ഡോളറിനാണ് 2010 ഡിസംബർ 7-ന് ലണ്ടനിൽ ലേലം ചെയ്യപ്പെട്ടത്.[2]. ഗ്രന്ഥകർത്താവ് ഇതിലെ ചിത്രങ്ങൾ വരച്ചുതീർത്തത് ഒരു വ്യാഴവട്ടക്കാലം കൊണ്ടാണ്.
കർത്താവ് | ജോൺ ജെയിംസ് ഓഡുബോൺ |
---|---|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
പ്രസിദ്ധീകരിച്ച തിയതി | 1827 |
ചിത്രശാല
തിരുത്തുക-
കരോലിന പ്രാവ് (ഇപ്പോൾ Mourning dove എന്നു വിളിക്കപ്പെടുന്നത്)
പുറം കണ്ണികൾ
തിരുത്തുകThe Birds of America എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
തിരുത്തുക- ↑ "മാതൃഭൂമി വെബ്‌സൈറ്റ്". Archived from the original on 2010-12-12. Retrieved 2010-12-09.
- ↑ ബ്ലൂംബർഗ്.കോം ‘Birds of America’ Book Fetches Record $11.5 Million