ബേക്കൽ റിസോർട്ട്സ് ഡെവലപ്പ്മെന്റ് കോ. ലി.

ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പ റേഷൻ ലിമിറ്റഡ് (BRDC) സ്ഥാപിച്ചത് 1995ലാണ്. കേരള ചീഫ് സെക്രട്ടറി ചെയർമാനും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ മാനേജിങ്ങ് ഡറക്ടരും ഡയറക്ടർമാരുമായി പ്രവൃത്തി ക്കുന്ന കോർപ്പറേഷനാണിത്.

കാസർഗോട്ടെ ബേക്കലിനെ അന്തരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കാനാണ് ഈ കോർപ്പറേഷനൻ നിലവിൽ വന്നത്. പ്രകൃതിക്കും പരിസ്ഥിതിയ്ക്കും കോട്ടമുണ്ടാക്കാത്ത വിധത്തിലും പ്രാദേശീയര്ക്ക് ഗുണം ഉണ്ടാവുന്ന വിധത്തിലും വ്യക്തമായ പദ്ധതികളോടെ ഇവിടെ വിനോദകേന്ദ്രം ഉണ്ടാവുക.

വൈദ്യുതി, വെള്ളം, റോഡ്, ശുചീകരണം എന്നിവയിൽ കൂടുതൽ ശ്രദ്ധിച്ചും സംരംഭകരെ കൂട്ടിയിണക്കിയും പാരിസ്ഥിതി അതിർവരമ്പുകൾ ലംഘിക്കാതേയും കെട്ടിടങ്ങളുടെ രൂപകല്പനയിൽ ശ്രദ്ധിച്ചും കോർപ്പ റേഷൻ പ്രവർത്തിക്കുന്നു.

പദ്ധതിയുടെ നടത്തിപ്പിൻ വേണ്ട ശാസ്ത്രീയ പഠനങ്ങൾ നടത്തിയും പ്രാഥമിക സാഹചര്യങ്ങൾ ഒരുക്കിയും നിയമങ്ങൾ ഉള്ളിൽ നിന്നും പകൃതിയെ വേദനിപ്പിക്കാതേയും ബേക്കലിനേയും പിന്നെ വടക്കൻ കേരളത്തെ മുഴുവനായും അന്തർ ദേശീയ നിലവാരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് കോർപ്പറേഷന്റെ ശ്രമം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക