ബെൽമോണ്ട്
ബെൽമോണ്ട്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ മാറ്റിയോ കൗണ്ടിയിലുളള ഒരു നഗരമാണ്. സാൻഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിലെ സാൻഫ്രാൻസിസ്കോ ഉപദ്വീപിൽ സാൻ ഫ്രാൻസിസ്കോയ്ക്കും സാൻ ജോസിനും ഇടയിലായി ഈ നഗരം സ്ഥിതിചെയ്യുന്നു. ഇത് യഥാർത്ഥത്തിൽ റാഞ്ചോ ഡി ലാസ് പൽഗാസിൻറെ ഭാഗമായിരുന്നു. നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ അലമേഡാ ഡി ലാസ് പൽഗാസിൻറെ പേര് ഇക്കാരണത്താലാണ് നൽകപ്പെട്ടത്. 1926 ൽ ഇതൊരു സംയോജിത നഗരമായിത്തീർന്നു. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 25,835 ആയിരുന്നു. നോത്ര ദാം ഡി നമൂർ സർവ്വകലാശാലാ കാമ്പസിൽ ബാങ്ക് ഓഫ് കാലിഫോർണിയയുടെ സ്ഥാപകനായിരുന്ന വില്ല്യം ചാപ്മാൻ റാൾസ്റ്റൺ പണികഴിപ്പിച്ച റാൾസ്റ്റൺ ഹാൾ ഈ നഗരത്തിലെ ഒരു ചരിത്രപരമായ അതിരടയാളമായിരുന്നു. മുൻകാല ഇറ്റാലിയൻ മാടമ്പിയായിരുന്ന കൌണ്ട് സിപ്രിയാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു വില്ലയ്ക്ക് ചുറ്റുമായാണ് ഇതു നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പ്രാദേശികമായി അറിയപ്പെടുന്ന "വാട്ടർഡോഗ് തടാകം" ബെൽമോണ്ടിലെ മലയടിവാരത്തിലായി സ്ഥിതിചെയ്യുന്നു.
ബെൽമോണ്ട്, കാലിഫോർണിയ | ||
---|---|---|
City of Belmont | ||
| ||
Location of Belmont in San Mateo County, California. | ||
Coordinates: 37°31′5″N 122°17′30″W / 37.51806°N 122.29167°W | ||
Country | United States | |
State | California | |
County | San Mateo | |
Incorporated | October 29, 1926[1] | |
• ആകെ | 4.64 ച മൈ (12.02 ച.കി.മീ.) | |
• ഭൂമി | 4.63 ച മൈ (12.00 ച.കി.മീ.) | |
• ജലം | 0.01 ച മൈ (0.02 ച.കി.മീ.) 0.19% | |
ഉയരം | 43 അടി (13 മീ) | |
• ആകെ | 25,835 | |
• കണക്ക് (2016)[5] | 27,081 | |
• ജനസാന്ദ്രത | 5,843.98/ച മൈ (2,256.45/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 94002 | |
Area code | 650 | |
FIPS code | 06-05108 | |
GNIS feature IDs | 1658029, 2409826 | |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved ജൂലൈ 19, 2017.
- ↑ "Belmont". Geographic Names Information System. United States Geological Survey. Retrieved ഒക്ടോബർ 20, 2014.
- ↑ "Belmont (city) QuickFacts". United States Census Bureau. Archived from the original on ഏപ്രിൽ 2, 2015. Retrieved മാർച്ച് 31, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.