ഗിജ്ബെർട്ട് (ബെർട്ട്) ബൊസ് (ജനനം 1963 [1]) ഒരു കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ്. അദ്ദേഹം അറിയപ്പെടുന്നത് ആർഗോ എന്ന വെബ് ബ്രൗസറിന്റെ വികസനത്തിനാണ്. അത് അദ്ദേഹം വികസിപ്പിച്ചത് സ്റ്റൈൽ ഷീറ്റ് പ്രൊപ്പോസലിനു വേണ്ടിയുള്ള പരിക്ഷണാടിസ്ഥാനത്തിലുള്ള ഒരു ആപ്പ്ലിക്കേഷനായാണ്.

Bert Bos
Bert Bos
ജനനം (1963-11-10) നവംബർ 10, 1963  (61 വയസ്സ്)
തൊഴിൽComputer Scientist
അറിയപ്പെടുന്നത്CSS
വെബ്സൈറ്റ്http://www.w3.org/People/Bos/

ജീവിതവും പ്രവൃർത്തിയും

തിരുത്തുക

ഹേഗിലാണ് അദ്ദേഹം ജനിച്ചത്. ഗ്രോണിംഗൻ സർവ്വകലാശാലയിൽ ഗണിതം പഠിച്ച അദ്ദേഹം Rapid user interface development with the script language Gist എന്ന വിഷയത്തെപ്പറ്റി ഒരു പിഎച്ച്ഡി തീസീസ് എഴുതി. [1]


കാസ്കേഡിംഗ് സ്റ്റൈൽ ഷീറ്റ്സുമായി (സിഎസ്എസ്) ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അദ്ദേഹം 1996ൽ വേൾഡ് വൈഡ് വെബ് കൺസോർഷ്യം (ഡബ്ല്യു3സി). സിഎസ്എസ്സിന്റെ മുൻകാല ചെയർമാനായിരുന്നു. [2] അദ്ദേഹം ഫ്രാൻസിലെ സോഫിയ ആന്റിപോളിസിലാണ് താമസിക്കുന്നത്.

തിരഞ്ഞെടുത്ത കൃതികൾ

തിരുത്തുക

ബൊസ് Håkon Wium Lie ക്കൊപ്പം കാസ്കേഡിംഗ് സ്റ്റൈൽ ഷീറ്റിനെക്കുറിച്ച് ഒരു പുസ്തകമെഴുതി.

  1. 1.0 1.1 Gijsbert Bos, Rapid user interface development with the script language Gist Archived 2011-09-28 at the Wayback Machine., Dissertation, Groningen University, 1993
  2. fantasai (2008-04-04). "Resolutions 2008-03 San Diego Part I: Working Group Operations, Communication, and Charter". CSS Working Group Blog. Retrieved 2008-04-16.
"https://ml.wikipedia.org/w/index.php?title=ബെർട്ട്_ബൊസ്&oldid=3639266" എന്ന താളിൽനിന്ന് ശേഖരിച്ചത്