മറ്റു അറബ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബെഹ്റൈനിലെ സ്ത്രീകൾ പൊതുവേദികളിൽ കൂടുതൽ പ്രവർത്തനനിരതരാണ്. നന്നായി വിദ്യാഭ്യാസംനേടിയതിനാൽ മിക്ക ബെഹ്റൈൻ സ്ത്രീകളും എല്ലാ തൊഴിലുകളിലും വനിതാ സംഘങ്ങളിലും സ്ത്രീ സംഘടനകളിലും ചേർന്ന് പ്രവർത്തിച്ചുവരുന്നു. വോട്ടവകാശത്തോടൊപ്പം അവർ തങ്ങളുടെ വീടിനുവെളിയിൽപ്പോയി വിവിധ തൊഴിലുകളിൽ ഏർപ്പെടുന്നു. [2]

ബെഹ്റൈനിലെ സ്ത്രീകൾ
A Bahraini woman in traditional wedding garb
Gender Inequality Index
Value0.258 (2012)
Rank45th
Maternal mortality (per 100,000)20 (2010)
Women in parliament18.8% (2012)
Females over 25 with secondary education74.4% (2010)
Women in labour force39.4% (2011)
Global Gender Gap Index[1]
Value0.6334 (2013)
Rank112th out of 144

വസ്ത്രധാരണരീതി, പെരുമാറ്റം, ബാഹ്യരൂപം തിരുത്തുക

ചില ബെഹ്റൈനി സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ, തലമൂടുന്ന വസ്ത്രം ധരിക്കുമെങ്കിലും പലരും മുഴുവൻ മൂടിയ വസ്ത്രം ധരിക്കുന്നില്ല. [2]പാരമ്പര്യരീതിയിലുള്ള ബഹ്റൈനി സ്ത്രീകളുടെ വസ്ത്രത്തിനു ജെല്ലബിയ എന്നു പറയുന്നു. ഇത് ഒരു നീളമുള്ള അയഞ്ഞ വസ്ത്രമാണ്. ജോലിസ്ഥലത്തും തങ്ങളുടെ വീടുകളിലും ഈ വസ്ത്രമാണവർ അണിയുക. ബെഹ്റൈനി സ്ത്രീകൾ തലമുടി ഭാഗികമായി മൂടിയിരിക്കുന്ന മുഹ്‌തഷിമ, മുഴുവൻ പൊതിഞ്ഞിരിക്കുന്ന മുഹ‌ജിബ എന്ന വസ്ത്രവും ധരിക്കാറുണ്ട്. തലമുടി പൊതിഞ്ഞ വസ്ത്രം ധരിക്കുന്നതുപോലെ, മുഖം ഭാഗികമായി മറയ്ക്കുന്ന നിഖാബ്, മുഖം മുഴുവൻ മറയ്ക്കുന്ന മുത്തനഖിബ എന്ന മൂടുപടവും അണിയാറുണ്ട്. ചെറുപ്പക്കാരിലും പ്രായമായവരിലും മൂടുപടം ധരിക്കുന്ന പതിവുണ്ട്. ഇതിനുപുറമെ, പൊതുസ്ഥലത്ത്, മാക്ക്-അപ്പ്, സുഗന്ധം, നഖപോളീഷ് തുടങ്ങിയ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതികൾ നിരുത്സാഹപ്പെറ്റുത്തിയിരിക്കുന്നു. സാംസ്കാരികമായി ബെഹ്റൈനി സ്ത്രീകളെ മറ്റുള്ളവരോട്, പ്രത്യെകിച്ചും അന്യരായ പുരുഷന്മാരോട്, അവർ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിലോ അപരിചിതരായവരാണെങ്കിലോ, മൂടുപടമില്ലാതെ ചിരിക്കുന്നതിൽനിന്നും വിലക്കുണ്ട്. [3]

സമൂഹത്തിൽ ബഹ്റൈനി സ്ത്രീകളുടെ കടമ തിരുത്തുക

 
Four Bahraini women clad in black, seen from the back, walking towards a stone gate.

ഇതും കാണൂ തിരുത്തുക

അവലംബം തിരുത്തുക

  1. "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
  2. 2.0 2.1 "Women in Bahrain". Archived from the original on 2011-05-26. Retrieved 29 May 2011.
  3. McCarthy, Julanne. "Bahrain (Al-Bahrayn)". Archived from the original on 2011-05-24. Retrieved 29 May 2011.
"https://ml.wikipedia.org/w/index.php?title=ബെഹ്റൈനിലെ_സ്ത്രീകൾ&oldid=3798797" എന്ന താളിൽനിന്ന് ശേഖരിച്ചത്