ബെസന്ത് നഗർ കടപ്പുറം
ഇന്ത്യയിലെ ചെന്നൈ നഗരിത്തിൽ ബംഗാൾ കടൽത്തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു കടപ്പുറമാണ് ബെസന്ത് നഗർ കടപ്പുറം. എഡ്‌വാർഡ് ഇല്ലിയോട്ട്സ് കടപ്പുറം (Edward Elliot's Beach) എന്നും ഇല്ലിയോട്ട്സ് കടപ്പുറം എന്നും ഇത് അറിയപ്പെടുന്നു. മദ്രാസിലെ ഗവർണ്ണറായിരുന്ന എഡ്‌വാർഡ് ഇല്ലിയോട്ട്സിന്റെ പേരാണ് ഈ കടപ്പുറത്തിന് നൽകിയിരിക്കുന്നത്. അപകടകരമായ തിരമാലകൾ ഉള്ള കടപ്പുറമാണിത്. 2010ൽ 10 പേർ ഇവിടെ മുങ്ങി മരിച്ചിരുന്നു. തുടർന്ന ഇവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സുരക്ഷാ ആവശ്യങ്ങൾക്ക് ഇവിടെ ഒരു പൊലീസ് ഔട്ട് പോസ്റ്റ് പ്രവർത്തിക്കുന്നു. കടൽത്തീരത്തിലൂടെ സഞ്ചരിക്കുന്ന പ്രത്യേക വാഹനത്തിൽ പൊലീസ് ഇവിടെ പെട്രോളിങ്ങ് നടത്തുന്നു. ചെന്നൈയിലെ ഏറ്റവും വൃത്തിയുള്ള കടപ്പുറം എന്ന പ്രത്യേകത കൂടി ബെസന്ത് നഗർ കടപ്പുറത്തിനുണ്ട്.
കാൾ സ്മിത്ത് സ്മാരകം
തിരുത്തുകകാൾ സ്മിത്ത് എന്ന നാവികന്റെ സ്മാരകവും ഈ കടപ്പുറത്ത് സ്ഥിതി ചെയ്യുന്നു. കടലിൽ മുങ്ങിത്താണ ഒരു പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച ഡച്ച് നാവികനാണ് കാൾ സ്മിത്ത്.