ബെല്ല അക്മദുലീന
ബെല്ല അക്മദുലീന (10 April 1937 – 29 November 2010) സോവിയറ്റ് റഷ്യൻ കവിയും ചെറുകഥാകൃത്തും വിവർത്തകയും ആയിരുന്നു. അവർ റഷ്യയിലെ പുതുതലമുറ എഴുത്തുകാരുടെ വഴികാട്ടിയായിരുന്നു. റഷ്യൻ ഭാഷയിലെ ഏറ്റവും നല്ല കവയിത്രിയായി ജോസഫ് ബ്രോഡ്സ്കി വിശേഷിപ്പിച്ചിട്ടുണ്ട്.[1] സോവിയറ്റ് വിമർശകയായിരുന്നു.
Bella Akhmadulina | |
---|---|
ജനനം | Izabella Akhatovna Akhmadulina 10 ഏപ്രിൽ 1937 Moscow, Soviet Union |
മരണം | 29 നവംബർ 2010 Moscow, Russia | (പ്രായം 73)
തൊഴിൽ | Poet, writer, translator |
Period | 1955–2010 |
സാഹിത്യ പ്രസ്ഥാനം | Russian New Wave |
ശ്രദ്ധേയമായ രചന(കൾ) | The String, Fever, Music Lessons, The Candle (poetry collections) |
പങ്കാളി | Yevgeny Yevtushenko (1954) Yuri Nagibin (1960) Eldar Kuliev (1971) Boris Messerer (1974) |
കുട്ടികൾ | Elizaveta Kulieva, poet |
മുൻ കാലവും വിദ്യാഭ്യാസവും കൃതികളും
തിരുത്തുകടാട്ടർ വംശജനായ പിതാവിന്റെയും റഷ്യൻ- ഇറ്റാലിയൻ വംശജയായ മാതാവിന്റെയും ഏക മകളായിരുന്നു ബെല്ല അക്മദുലീന. അവർ സ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾത്തന്നെ കവിതകൾ എഴുതിത്തുടങ്ങിയിരുന്നു.
വിവർത്തനങ്ങൾ
തിരുത്തുകമനുഷ്യർ തമ്മിലുള്ള ബന്ധം, സൗഹൃദം, സ്നേഹം തുടങ്ങിയവയാണ് അവർ തന്റെ കൃതികളിൽ കൂടുതലും പ്രതിപാദിച്ചത്. റഷ്യൻ കവികളേയും വിവർത്തകരെയും കുറിച്ച് അവർ അനേകം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അവർ പ്രത്യക്ഷമായി രാഷ്ട്രീയകവിതകൾ എഴുതിയിട്ടില്ല. അവർ ഫ്രെഞ്ച്, ഇറ്റാലിയൻ, ചെച്നിയൻ, പോലിഷ്, യൂഗോസ്ലാവിയൻ, ഹംഗേറിയൻ, ബൾഗേറിയൻ, ജോർജിയൻ, അർമേനിയൻ ഭാഷകളിൽ നിന്നും റഷ്യനിലേയ്ക്ക് അനേകം കവിതകൾ വിവർത്തനം ചെയ്തിട്ടുണ്ട്.
രാഷ്ട്രീയത്തെ സ്പർശിക്കാത്ത രചനകളായിരുന്നു അവരുടേത്. പ്രായമായപ്പോൾ, മതസാഹിത്യത്തിലും അവർക്ക് താത്പര്യം ജനിച്ചു.
വ്യക്തിജീവിതം
തിരുത്തുക1954 അവർ ആദ്യം അന്നത്തെ പ്രസിദ്ധനായ റഷ്യൻ കവിയായ യെവ്ജെനി യെവ്റ്റുഷെങ്കൊ യെ വിവാഹം കഴിച്ചു. 1960ൽ അവർ നോവലിസ്റ്റും തിരക്കഥാകൃത്തുമായ യൂറി നഗിബിനെ വിവാഹം കഴിച്ചു. എൽദാർ കുലീവ്, ബോറിസ് മെസ്സെറെർ എന്നിവരും പിൽക്കാലത്ത് അവരെ വിവാഹം കഴിച്ചു.
മരണം
തിരുത്തുക2010 നവംബറിൽ മോസ്കോയ്ക്കടുത്തുള്ള പെരെഡെൽക്കിനോയിൽ വച്ച് അവർ അന്തരിച്ചു. മരിക്കുമ്പോൾ അവർക്ക് 73 വയസ്സായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, പ്രാധാനമന്ത്രി, ദിമിത്രി മെദ്വദേവ് എന്നിവർ അവർക്ക് അന്ത്യോപചാരമർപ്പിച്ചവരിൽ പ്രമുഖരാണ്.
കൃതികൾ
തിരുത്തുക- Struna (The String), Moscow, 1962
- Oznob (Fever), Frankfurt, 1968
- Uroki Muzyki, (Music Lessons), 1969
- Stikhi (Verses), 1975
- Svecha (The Candle), 1977
- Sny o Gruzii (Dreams of Georgia), 1978–79
- Metell (Snow-Storm), 1977
- Taina (The Secret), 1983
- Sad (The Garden), 1987
- Stikhotvorenie (A Poem), 1988
- Izbrannoye (Selected Verse), 1988
- Stikhi (Verses), 1988
- Poberezhye (The Coast), 1991
- Larets i Kliutch ('Casket and Key), 1994
- Gryada Kamnei ('The Ridge of Stone), 1995
- Samye Moi Stikhi (My Own Verses), 1995
- Zvuk Ukazuyushchiy (A Guiding Sound), 1995
- Odnazhdy v Dekabre (One Day in December), 1996
അവാർഡുകൾ
തിരുത്തുക- യു. എസ്. എസ്. ആർ സ്റ്റേറ്റ് പ്രൈസ്
- ഓർഡര ഓഫ് ഫ്രണ്ട്ഷിപ്പ് ഓഫ് പീപ്പിൾസ്
- ഓർഡർ ഓഫ് മെറിറ്റ് ഫോർ ദ ഫാദർലാൻഡ്