ബെലിൻഡ റൈറ്റ്
ഭാരതത്തിലെ പ്രമുഖ വനം-വന്യജീവി സംരക്ഷണ പ്രവർത്തകയാണ് ബെലിൻഡ റൈറ്റ്( 1953)കടുവകളുടെ സംരക്ഷണത്തിനായി ബെലിൻഡ രൂപം കൊടുത്ത പ്രസ്ഥാനമാണ്1994ൽ സ്ഥാപിതമായ ഡബ്ല്യു.പി.എസ്.ഐ. (വൈൽഡ്‌ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ).[1] ബെലിഡയുടെ മാതാവ് ആനി റൈറ്റ് മധ്യപ്രദേശിലെ ഉയർന്ന വനം വകുപ്പ് ഉദ്യോഗസ്ഥയായിരുന്നു.മാതാവിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് പരിസ്ഥിതി സംരക്ഷണത്തിലും വന്യജീവി സംരക്ഷണത്തിലും അവർ ആകൃഷ്ടയായത്.
ബഹുമതികൾ
തിരുത്തുകലോകപ്രശസ്തമായ എമ്മി അവാർഡ് ഉൾപ്പെടെ 14 അന്തർദേശീയ അവാർഡുകൾ കടുവ, ആന സംരക്ഷണ പ്രവർത്തനങ്ങൾക്കായി ബെലിൻഡയെ തേടിയെത്തി. രത്‌നംബോർ,കൻഹ കടുവസങ്കേതങ്ങളിൽ രണ്ടുവർഷത്തോളം ചെലവഴിച്ച് ഇവർ നിർമിച്ച ലാൻഡ് ഓഫ് ടൈഗർ എന്ന ഡോക്യുമെന്ററി പ്രശസ്തമാണ്[2]. ബി.ബി.സി.ക്കുവേണ്ടി 12 വൈൽഡ് ലൈഫ് ഡോക്യുമെന്ററികൾ നിർമിച്ചുനൽകി. കൂടാതെ വന്യജീവി സംരക്ഷണം വിഷയമാക്കുന്ന അഞ്ച് പുസ്തകങ്ങൾ ബെലിൻഡ രചിച്ചിട്ടുണ്ട്.