ബെറ്റ്സി ബ്ലെയർ
ബെറ്റ്സി ബ്ലെയർ (ജനനം: എലിസബത്ത് വിനിഫ്രെഡ് ബോഗർ[1]; ഡിസംബർ 11, 1923 - മാർച്ച് 13, 2009) ദീർഘകാലം ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു.
ബെറ്റ്സി ബ്ലെയർ | |
---|---|
ജനനം | എലിസബത്ത് വിനിഫ്രെഡ് ബോഗർ ഡിസംബർ 11, 1923 ക്ലിഫ്സൈഡ് പാർക്ക്, ന്യൂജേഴ്സി, യു.എസ്. |
മരണം | മാർച്ച് 13, 2009 | (പ്രായം 85)
തൊഴിൽ | നടി |
സജീവ കാലം | 1947–2003 |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 1 |
എട്ട് വയസ്സ് മുതൽ വിനോദത്തിലധിഷ്ഠിതമായ ഒരു കരിയർ പിന്തുടർന്ന ബ്ലെയർ ബാല്യകാലത്ത് ഒരു അമച്വർ നർത്തകിയായും റേഡിയോ അവതാരിക, മോഡൽ എന്നീ നിലകളിലും പ്രവർത്തിക്കുകയും പിന്നീട് 1940-ൽ ബില്ലി റോസിന്റെ ഡയമണ്ട് ഹോഴ്‌സ്‌ഷൂ എന്ന പേരിലുള്ള നൈറ്റ്ക്ലബ്ബിലെ കോറസിൽ ചേരുകയും ചെയ്തു. അവിടെ ജീൻ കെല്ലിയുമായി കണ്ടുമുട്ടിയ അവർ; അടുത്ത വർഷം, അവർക്ക് 17 വയസ്സുള്ളപ്പോൾ വിവാഹിതരാകുകയും പതിനാറ് വർഷത്തിന് ശേഷം 1957 ൽ വിവാഹമോചനം നേടുകയും ചെയ്തു.
നാടകങ്ങളിലെ വേഷങ്ങൾക്ക ശേഷം, എ ഡബിൾ ലൈഫ് (1947), അനദർ പാർട്ട് ഓഫ് ദി ഫോറസ്റ്റ് (1948) തുടങ്ങിയ ചിത്രങ്ങളിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ബ്ലെയർ തന്റെ സിനിമാ ജീവിതം ആരംഭിച്ചു. മാർക്സിസത്തോടുള്ള അവരുടെ താൽപര്യം ഹൗസ് അൺ-അമേരിക്കൻ ആക്ടിവിറ്റീസ് കമ്മിറ്റിയുടെ അന്വേഷണത്തിലേക്ക് നയിച്ചതോടെ ബ്ലെയർ കുറച്ചുകാലം കരിമ്പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടുവെങ്കിലും മാർട്ടി (1955) എന്ന ചിത്രത്തിലെ നിരൂപക പ്രശംസ നേടിയ പ്രകടനത്തോടെ തൻറെ കരിയർ പുനരാരംഭിച്ച അവർ അതിലൂടെ മികച്ച സഹനടിയ്ക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1990-കളുടെ പകുതി വരെ പ്രധാനമായും യൂറോപ്പ് തട്ടകമാക്കിക്കൊണ്ട് നാടകം, സിനിമ, ടെലിവിഷൻ ജോലികളുമായി അവർ തന്റെ കരിയർ തുടർന്നു.
അവലംബം
തിരുത്തുക- ↑ Jones, Stephen (2010). The Mammoth Book of Best New Horror 21 (in ഇംഗ്ലീഷ്). Little, Brown Book Group. ISBN 978-1-84901-672-8. Retrieved January 9, 2020.