നിരവധി വിദേശ സർവകലാശാലകളിൽ മതപഠന വിഭാഗത്തിലെ അദ്ധ്യാപികയായും ഗവേഷകയായും പ്രവർത്തിച്ചിട്ടുള്ള വനിതയാണ് ഡോ. ബെറ്റീന ശാരദ ബോമർ. ഇന്ത്യൻ പൗരത്വം സ്വീകരിച്ച ഇവർ ആസ്ട്രിയൻ സ്വദേശിയാണ്

ബെറ്റീന ശാരദ ബോമർ
ബെറ്റീന ശാരദ ബോമർ
ജനനം(1940-04-12)ഏപ്രിൽ 12, 1940
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപിക, ഇൻഡോളജിസ്റ്റ്, ഗവേഷക

ജീവിതരേഖ തിരുത്തുക

ആസ്ട്രിയയിൽ പ്രൊഫസർ എഡ്വേഡ് ബോമറുടെയും വലേറി ബോമറുടെയും മകളായി ജനിച്ചു. മ്യൂണിച്ച് സർവകലാശാലയിൽ നിന്നു ഹിന്ദു മത പഠനത്തിൽ ഡോക്ടറേറ്റ് നേടി. ഭാരതീയ ദർശനത്തിലും സംസ്കൃതത്തിലും ബനാറസ് സർവകലാശാലയിൽ ഗവേഷണം നടത്തി. വാരണാസിയിലെ അഭിനവഗുപ്ത ഗവേഷണ ലൈബ്രറിയുടെ ഡയറക്ടറാണ്.

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മശ്രീ (2015)[1]

അവലംബം തിരുത്തുക

  1. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബെറ്റീന_ശാരദ_ബോമർ&oldid=2784695" എന്ന താളിൽനിന്ന് ശേഖരിച്ചത്