ബെറ്റി അബാ

നൈജീരിയൻ പത്രപ്രവർത്തക, എഴുത്തുകാരി

ഒരു നൈജീരിയൻ പത്രപ്രവർത്തകയും എഴുത്തുകാരിയും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ പ്രവർത്തകയുമാണ് ബെറ്റി അബ (ജനനം: മാർച്ച് 6, 1974) ലാഗോസ് സ്റ്റേറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഇഇ ഹോപ്പ് എന്ന പെൺകുട്ടികളുടെ അവകാശ, വികസന ലാഭേച്ഛയില്ലാത്ത സംഘടനയുടെ സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്.

ബെറ്റി അബാ
ബെറ്റി അബാ (2015 ൽ)
ജനനം (1974-03-06) മാർച്ച് 6, 1974  (50 വയസ്സ്)
ദേശീയതനൈജീരിയൻ
തൊഴിൽ
  • പത്രപ്രവർത്തക
  • എഴുത്തുകാരി
  • ബാലാവകാശ പ്രവർത്തക

ആദ്യകാലജീവിതം

തിരുത്തുക

നൈജീരിയയിലെ മിഡിൽ ബെൽറ്റ് മേഖലയിലെ ബെനു സ്റ്റേറ്റിലെ ഒതുക്പോയിലാണ് ബെറ്റി ജനിച്ചത്. കലബാർ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ്, ലിറ്റററി സ്റ്റഡീസിൽ ആദ്യ ബിരുദവും ലാഗോസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.

ബെറ്റി ആദ്യമായി ബെനു സ്റ്റേറ്റിലെ മകുർഡിയിൽ ദി വോയ്‌സ് ന്യൂസ്‌പേപ്പറുമായി പ്രവർത്തിച്ചു. തുടർന്ന് റോക്കി മൗണ്ടൻ ന്യൂസിനൊപ്പം ആൽഫ്രഡ് ഫ്രണ്ട്‌ലി പ്രസ് ഫെലോഷിപ്പുകളുടെ ഒരു സഹപ്രവർത്തകയായി ജോലിചെയ്യുന്നതിന് മുമ്പ് ന്യൂസ്‌വാച്ച്, ടെൽ മാഗസിൻ എന്നിവയിലും പ്രവർത്തിച്ചു.[1] ഒരു പത്രപ്രവർത്തകയെന്ന നിലയിൽ, ദി വോയ്‌സ് ന്യൂസ്‌പേപ്പർ, ന്യൂസ്‌വാച്ച്, ടെൽ മാഗസിൻ എന്നിവയിൽ പരിശീലനം നടത്തി. യു.എസിൽ കൊളറാഡോയിലെ ഡെൻ‌വറിലെ റോക്കി മൗണ്ടെയ്ൻ ന്യൂസുമായി പ്രവർത്തിച്ചു. സൗണ്ട് ഓഫ് ബ്രോക്കൺ ചെയിൻസ്, ഗോ ടെൽ ഔവർ കിംഗ്, മദർ ഓഫ് മൾട്ടിട്യൂഡ്സ് എന്നിവയുടെ രചയിതാവാണ്.[2][3] ബെറ്റി എൻവിയോൺമെന്റൽ റൈറ്റ്സ് ആക്ഷൻ; 2013 ഡിസംബറിൽ CEE-HOPE സ്ഥാപിക്കുന്നതിനുമുമ്പ് ഫ്രെണ്ട്സ് ഓഫ് ദി എർത് നൈജീരിയ എന്നിവയിലും പ്രവർത്തിച്ചു.

ആക്ടിവിസം

തിരുത്തുക

മനുഷ്യാവകാശ ലംഘന കേസുകൾ ന്യായീകരിച്ച് നിരവധി കേസുകളിൽ അബാ ഉൾപ്പെട്ടിട്ടുണ്ട്. നോർത്ത് ഈസ്റ്റ് നൈജീരിയയിൽ ബോക്കോ ഹറാം തീവ്രവാദി തട്ടിക്കൊണ്ടുപോയ ചിബോക്ക് പെൺകുട്ടികളെ മോചിപ്പിക്കാനുള്ള പ്രചാരണങ്ങൾ, നൈജർ ഡെൽറ്റ സ്ത്രീകളുടെ പാരിസ്ഥിതിക അവകാശങ്ങൾക്കായുള്ള പ്രചാരണങ്ങൾ, എജിഗ്ബോയിൽ മൂന്ന് സ്ത്രീകളെ പീഡിപ്പിച്ച കേസ്, ഈസ് ഒറുരുവിനെ തട്ടിക്കൊണ്ടുപോയ സംഭവം എന്നിവ ഇതിൽ ചിലതാണ്.[3]

അവാർഡുകൾ, അംഗീകാരങ്ങൾ, ഫെലോഷിപ്പുകൾ

തിരുത്തുക
ബെറ്റി അബയ്ക്ക് ലഭിച്ച അവാർഡുകൾ,,[4][5][6]
വർഷം ക്ലാസ് കാറ്റഗറി അവാർഡിംഗ് ബോഡി
2001 സംസ്ഥാന ബഹുമതികൾ കമ്മ്യൂണിറ്റി സർവീസ് നാഷണൽ യൂത്ത് സർവീസ് കോർപ്സ് നൈജീരിയ
2003 റിപ്പോർട്ടർ ഓഫ് ദി ഇയർ ജേണലിസം നാഷണൽ മീഡിയ മെറിറ്റ് അവാർഡ്സ് നൈജീരിയ
2006 ഫെലോ ഇന്റേൺഷിപ്പുകൾ ആൽഫ്രഡ് ഫ്രണ്ട്‌ലി പ്രസ്സ് ഫെലോഷിപ്പ്, യുഎസ്എ
2006 ഫെലോ ജേണലിസം ദി നൈറ്റ് ജേണലിസം പ്രസ്സ് ഫെലോഷിപ്പ്, യുഎസ്എ
2006 ഫെലോ ജേണലിസം ദി കൈസർ ഫാമിലി എച്ച്ഐവി / എയ്ഡ്സ് ഫെലോഷിപ്പ്, യുഎസ്എ
2008 ചൈൽഡ് ഫ്രണ്ട്‌ലി റിപ്പോർട്ടർ ഓഫ് ദ ഇയർ ജേണലിസം മീഡിയ എക്സലൻസ്
2010 പങ്കാളിത്തം നേതൃത്വ പരിപാടി ആഗോള പുകയില നേതൃത്വ പരിപാടി
2012 ഓണററി പരാമർശം കവിതാപുരസ്കാരം നൈജീരിയൻ എഴുത്തുകാരുടെ അസോസിയേഷൻ
2014 ഓണററി പരാമർശം ജേണലിസം ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിംഗിനുള്ള വോൾ സോയിങ്ക അവാർഡ്
  1. "Nigerian Women Bear the Curse of Oil". Archived from the original on 2016-08-17. Retrieved 2020-05-25.
  2. "JOURNALIST, BETTY ABAH BRINGS MULTIMEDIA TO POETRY".
  3. 3.0 3.1 "A word is enough for the wise! Interview with Betty Abah, Environmental Rights Action - Enanga". Archived from the original on 2017-10-19. Retrieved 2020-05-25.
  4. Dame Awards. "The Child Friendly Reporting". Archived from the original on 2016-08-19. Retrieved 19 July 2016.
  5. Voice of America. "Three Africans Chosen for U.S. Press Fellowships". Retrieved 19 July 2016.
  6. Tobore Ovuoire. "PREMIUM TIMES reporters honoured at Wole Soyinka Journalism Awards". Premium Times. Retrieved 19 July 2016.
"https://ml.wikipedia.org/w/index.php?title=ബെറ്റി_അബാ&oldid=3788194" എന്ന താളിൽനിന്ന് ശേഖരിച്ചത്