ബെറിംഗ് ദ്വീപ്
ബെറിംഗ് ദ്വീപ് (റഷ്യൻ: о́стров Бе́ринга, ostrov Beringa) ബെറിംഗ് കടലിൽ കംചത്ക ഉപദ്വീപിൽനിന്നകന്ന് സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ്.
Native name: Behring Island | |
---|---|
Geography | |
Location | ബെറിംഗ് കടൽ |
Coordinates | 55°0′3″N 166°16′23″E / 55.00083°N 166.27306°E[1] |
Administration | |
Russia | |
Oblast | Kamchatskaya |
City | Nikolskoye |
[1] |
വിവരണം
തിരുത്തുകകമാൻഡർ ദ്വീപുകളിലെ ഏറ്റവും വലുതും പടിഞ്ഞാറ് ഭാഗവുമായ ഇതിന് 90 കിലോമീറ്റർ (56 മൈൽ) നീളവും 24 കിലോമീറ്റർ (15 മൈൽ) വീതിയും 1,660 ചതുരശ്ര കിലോമീറ്റർ (640 ചതുരശ്ര മൈൽ) വിസ്തീർണ്ണവുമുണ്ട്.[2] ബെറിംഗ് ദ്വീപിന്റെ ഭൂരിഭാഗവും ചുറ്റുപാടുമുള്ള മുഴുവൻ ചെറിയ ദ്വീപുകളും ഇപ്പോൾ കൊമാൻഡോർസ്കി സപോവെഡ്നിക് പ്രകൃതി സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമാണ്. ബെറിംഗ് ദ്വീപ് വൃക്ഷരഹിതവും വിജനമായതും കനത്ത കാറ്റും, തുടർച്ചയായ മൂടൽമഞ്ഞും ഭൂകമ്പം ഉൾപ്പെടെയുള്ള കഠിനമായ കാലാവസ്ഥ അനുഭവപ്പെടുന്നതുമായ പ്രദേശമാണ്. ഏകദേശം 1826 വരെ ഇവിടെ വർഷം മുഴുവനുമുള്ള മനുഷ്യവാസം ഉണ്ടായിരുന്നില്ല.[3] ഇപ്പോൾ, നിക്കോൾസ്കോയ് ഗ്രാമത്തിൽ താമസിക്കുന്ന 800 പേരിൽ മുന്നൂറോളം പേർ അല്യൂട്ടുകൾ ആണെന്ന് തിരിച്ചറിയപ്പെടുന്നു. ദ്വീപിലെ ചെറിയ ജനസംഖ്യയിൽ ഭൂരിപക്ഷവും മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നു. ബെറിംഗ് ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ തീരത്ത് നിന്ന് ഏകദേശം രണ്ടര മൈൽ (4 കിലോമീറ്റർ) അകലെ അക്ഷാംശ രേഖാംശങ്ങൾ 55°12′9″N 165°55′59″E / 55.20250°N 165.93306°E ൽ ചെറിയ ടോപോർകോവ് ദ്വീപ് (ഓസ്ട്രോവ് ടോപോർകോവ്) സ്ഥിതിചെയ്യുന്നു.[4] ഇത് 800 മീറ്റർ (2,600 അടി) വ്യാസമുള്ള ഒരു വൃത്താകൃതിയിലുള്ള ദ്വീപാണ്.
ചരിത്രം
തിരുത്തുക1741 -ൽ റഷ്യൻ നാവികസേനയ്ക്കായി സ്വ്യാറ്റോയ് പ്യോട്ടറിൽ (സെന്റ് പീറ്ററിൽ) കപ്പൽ കയറിയ കമാൻഡർ വിറ്റസ് ബെറിംഗ് തന്നോടൊപ്പമുണ്ടായിരുന്ന 28 പേർക്കൊപ്പം കപ്പലപകടത്തിൽപ്പെടുകയും ബെറിംഗ് ദ്വീപിൽവച്ച് സ്കർവി[5][6] ബാധിച്ച് മരിക്കുകയും ചെയ്തു. അലാസ്കയുടെ പ്രധാന ഭൂപ്രദേശവും അല്യൂഷ്യൻ ദ്വീപുകളും കണ്ടെത്തിയ ഒരു പര്യവേഷണത്തിൽ നിന്ന് മടങ്ങിയ അദ്ദേഹത്തിന്റെ കപ്പൽ കൊടുങ്കാറ്റിൽപ്പെട്ട് തകർന്നു. രക്ഷപ്പെട്ടവർ 10 മാസം ദ്വീപിൽ കുടുങ്ങിപ്പോകുകയും സ്വീഡിഷ് വംശജനായ ലെഫ്റ്റനന്റ് സ്വെൻ വാക്സലിന്റെ നേതൃത്വത്തിൽ സീലുകളേയും പക്ഷികളെയും കൊന്ന് ഭക്ഷിച്ച് അതിജീവനം നടത്തുകയും ചെയ്തു. കപ്പലിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് ഒരു ബോട്ട് നിർമ്മിക്കാൻ കഴിഞ്ഞ അവർ, 1742 -ൽ കംചത്ക ഉപദ്വീപിലെ പെട്രോപാവ്ലോവ്സ്കിലേക്ക് കടൽ ഒട്ടർ രോമങ്ങളും പുതുതായി കണ്ടെത്തിയ ദ്വീപിൽ നിന്ന് ശേഖരിച്ച കേടുവരാതെ സൂക്ഷിച്ച മാംസവും കൊണ്ട് മടങ്ങിയെത്തി.[7]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Russia, RS26, Bering". GEOnet Names Server, National Geospatial-Intelligence Agency. Archived from the original on 2020-04-10. Retrieved 2008-08-04.
- ↑ "Bering Island – Wikimapia". wikimapia.org. Retrieved 18 January 2017.
- ↑ "Kamchatka: Bering Island". pbs.org. Retrieved 18 January 2017.
- ↑ "Russia, RS26, Toporkov". GEOnet Names Server, National Geospatial-Intelligence Agency. Archived from the original on 2020-04-10. Retrieved 2008-08-04.
- ↑ "Kamchatka: Bering Island". pbs.org. Retrieved 18 January 2017.
- ↑ Although according to "Bering", by Orcutt Frost [p7], Bering died of heart failure
- ↑ Nordenskiöld, Adolf Erik (1881). The voyage of the Vega round Asia and Europe: with a historical review of previous journeys along the north coast of the Old world. Vol. 2. London: Macmillan and Co. pp. 262–268 – via Internet Archive.