ബെരെറ്റ 9000
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ബാരറ്റ 9000 ആധുനിക കാലത്തെ ഒരു ഒന്നാംതരം കോമ്പാക്റ്റ് സെമീ ആട്ടോമാറ്റിക്ക് കൈത്തോക്കാണ്. ഇതുണ്ടാക്കിയത് ഇറ്റലിയിലെ ബാരറ്റ എന്ന കമ്പനിയാണ്. ഇത് പൊതുവേ, സ്വയ രക്ഷക്കായി സാധാരണക്കാർ ഉപയോഗിക്കുന്നതാണ്. ബാരറ്റ 9000 പിസ്റ്റൊൾ, പോളിമർ ഡിസൈനിൽ ഉണ്ടാക്കിയ ഒരു പരമ്പരാഗത ശൈലിയുള്ള തോക്കാണ്. ഇത് സിനിമയിലൊക്കെ കാണുന്ന മാതിരി മുകൾ ഭാഗം പിറകോട്ട് വലിച്ച് വിട്ട് വെടി പൊട്ടിക്കുന്ന തരം പിസ്റ്റൊൾ ആണ്. ഇതിന്റെ സ്ലൈഡിങ് പാർട്ട്, വലിച്ച് വിടുന്ന ഭാഗം ഇരുമ്പാൽ നിർമ്മിതമാണ്. ഇതിൽ രണ്ട് തരം ബുള്ളറ്റുകൾ ഉപയോഗിക്കാം. ഒന്ന് 9 മില്ലിമീറ്റർ ഡയമീറ്ററും, 19 മിമി നീളവും ഉള്ള ബുള്ളറ്റ് ആണ്. അതല്ല എങ്കിൽ .40 S&W എന്ന തരം ബുള്ളറ്റ് ആണ്. S&W എന്നാൽ സ്മിത് ആൻഡ് വെസ്സർ. കാലിബർ അനുസരിച്ച് 10 അല്ലെങ്കിൽ 12 ബുള്ളറ്റുകളുടെ മാഗസീനും ലഭ്യമാണ്. കൂടുതൽ റൌണ്ടുകൾക്കായി ഉപയോഗിക്കാവുന്ന മാഗസീൻ അഡാപ്റ്ററുകൾ ലഭ്യമാണ് പക്ഷേ കിട്ടാൻ ബുദ്ധിമുട്ടാണ്. വിരലുകൾ സൗകര്യമായി വയ്ക്കാൻ പാകത്തിനുള്ള മാഗസീനുകളും മാഗസീൻ അഡാപ്റ്ററുകളും വിപണിയിൽ ലഭ്യമാണ്. കസ്റ്റം സൈറ്റുകളും ലഭ്യമാണ്. (സൈറ്റ് എന്നാൽ, ഉന്നം പിടിക്കാനായി തോക്കിനു മുകളിലുണ്ടാക്കുന്ന ഒരു വെട്ടോ, അല്ലെങ്കിൽ തോക്കിനോട് ഘടിപ്പിക്കുന്ന ഭൂതക്കണ്ണാടിയോ ആണ്)
പ്രാഥമിക വിവരങ്ങൾ
തിരുത്തുകBeretta 9000S in 9 mm
തരം: സെമി ആട്ടോമാറ്റിക്ക് പിസ്റ്റൊൾ നിർമ്മാണ രാജ്യം: ഇറ്റലി നിർമ്മിതി: ബാരറ്റ
സ്പെക്ക്
തിരുത്തുകഭാരം: 730 ഗ്രാം - 9000ഡി, 9 * 19 എം എം 755 ഗ്രാം - 9000എഫ്, 9 * 19 എം എം 760 ഗ്രാം - 9000ഡി, .40 എസ് & ഡബ്ല്യൂ 785 ഗ്രാം - 9000എഫ്, .40 എസ് & ഡബ്ല്യൂ
നീളം: 168 മില്ലിമീറ്റർ (6.6 ഇഞ്ച്) ബാരൽ നീളം: 88 മി.മി (3.5 ഇഞ്ച്) കാഡ്രിജ്: 1) 9 * 19 എം എം 2) .40 എസ് & ഡബ്ല്യു
ഫീഡ് സിസ്റ്റം
തിരുത്തുക- (9 x 19 mm) 12 റൌണ്ട് മാഗസീൻ
- (.40 S&W) 10 റൌണ്ട് മാഗസീൻ
സൈറ്റ് ഉരുക്ക്
വ്യത്യസ്ത മോഡലുകൾ
തിരുത്തുകബാരറ്റ 9000-ന് രണ്ട് കാലിബറുകളിൽ ഉള്ള രണ്ട് മോഡലുകൾ ഉണ്ട്. ബാരറ്റ 9000 ഡി, എഫ് എന്നിവയാണ് മോഡലുകൾ. അതിൽ തന്നെ 9 x 19 മിമി യും, .40 S&W യും ഉണ്ട്. അങ്ങനെ മൊത്തം നാൽ മോഡൽ. എഫ് മോഡലിന്റെ സുരക്ഷാ സൗകര്യങ്ങൾ നല്ലതാണ്, ക്രോസ്സ് ഫയറിങ്ങ് കമ്മിയാവാൻ ഇത് സഹായിക്കും. ഡി മോഡലിന്റെ ഡബ്‌ൾ ആക്ഷൻ രീതി, ഡീകോക്കിങ് ഉഴിവാക്കുന്നു.