ബെയ്ൻബ്രിഡ്ജ്
ബെയ്ൻബ്രിഡ്ജ് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് ചെനാങ്കോ കൗണ്ടിയിലെ ഒരു പട്ടണമാണ്.[2] 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 3,308 ആയിരുന്നു. ചെനങ്കോ കൗണ്ടിയുടെ കിഴക്കൻ അതിർത്തിയിൽ ബിൻഹാംട്ടണിനും ഒനോന്റയ്ക്കും പാതി ദൂരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പട്ടണത്തിന്റെ ഭൂമിശാസ്ത്ര കേന്ദ്രത്തിലാണ് ബെയ്ൻബ്രിഡ്ജ് ഗ്രാമവും സ്ഥിതി ചെയ്യുന്നത്.
ബെയ്ൻബ്രിഡ്ജ്, ന്യൂയോർക്ക് | |
---|---|
Center of town | |
Location of Bainbridge in Chenango County | |
Coordinates: 42°18′N 75°30′W / 42.300°N 75.500°W | |
Country | United States |
State | New York |
County | Chenango |
• Town Supervisor | Dolores Nabinger (D) |
• Town Council | Members' List |
• ആകെ | 34.76 ച മൈ (90.02 ച.കി.മീ.) |
• ഭൂമി | 34.31 ച മൈ (88.86 ച.കി.മീ.) |
• ജലം | 0.45 ച മൈ (1.16 ച.കി.മീ.) |
ഉയരം | 1,006 അടി (307 മീ) |
(2010) | |
• ആകെ | 3,308 |
• കണക്ക് (2016)[1] | 3,226 |
• ജനസാന്ദ്രത | 94.03/ച മൈ (36.31/ച.കി.മീ.) |
സമയമേഖല | Eastern (EST) |
ZIP code | 13733 |
FIPS code | 36-017-04044 |
വെബ്സൈറ്റ് | bainbridgeny |
ചരിത്രം
തിരുത്തുകബെയ്ൻബ്രിഡ്ജില യഥാർത്ഥ അധിവാസികൾ ഇറോക്വോയിസ് നേഷനുകളിലെ തദ്ദേശീയ അമേരിക്കൻ ഇന്ത്യാക്കാരായിരുന്നു. അമേരിക്കൻ വിപ്ലവകാലത്ത് ബ്രിട്ടീഷുകാരുടെ സഖ്യകക്ഷികളായിത്തീർന്ന ഈ ഗോത്രങ്ങൾ, അമേരിക്കൻ കുടിയേറ്റ കേന്ദ്രങ്ങളിൽ കടന്നാക്രമണങ്ങൾ ആരംഭിച്ചു. 1779-ൽ ജോർജ്ജ് വാഷിംഗ്ടൺ ഇന്നത്തെ അപ്‌സ്റ്റേറ്റ് ന്യൂയോർക്കിലേക്ക് സള്ളിവൻ പര്യവേഷണമെന്നറിയപ്പെടുന്ന സൈനിക നടപടികൾക്ക് ഉത്തരവിട്ടു. ജനറൽ ജെയിംസ് ക്ലിന്റൺ ബെയ്‌ൻബ്രിഡ്ജ് പ്രദേശത്തെത്തിയപ്പോൾ ഗോത്രവർഗക്കാർ അപ്പർ കാനഡയിലെ സങ്കേതത്തിലേക്ക് പലായനം ചെയ്തിരുന്നു. ക്ലിന്റന്റെ സൈന്യം ശീതകാല സംഭരണകേന്ദ്രം ഉൾപ്പെടുയുള്ള അവരുടെ ഭവനങ്ങളും വിളകളും നശിപ്പിച്ചു.
1788 ഓടെ യൂറോപ്യൻ അമേരിക്കക്കാരിലെ വെർമോണ്ട് സഫറേർസ് എന്നറിയപ്പെട്ടിരുന്ന സംഘമാണ് ഈ പട്ടണപ്രദേശത്ത് ആദ്യമായി കുടിയേറ്റമുറപ്പിച്ചത്. വെർമോണ്ടിന്റെ ഭൂമി വിൽപ്പന കാരണം അവകാശങ്ങൾ നഷ്ടപ്പെട്ട കിഴക്കൻ ന്യൂയോർക്കിലെ ഭൂമിയിൽ നിന്നുള്ളവരായിരുന്നു ഇവർ.
ചെനങ്കോ കൗണ്ടി രൂപപ്പെടുന്നതിന് മുമ്പ് 1791 ൽ ടിയോഗ കൗണ്ടിയിലെ ജെറിക്കോ പട്ടണമായായാണ് ഇത് രൂപീകരിക്കപ്പെട്ടത്. അമേരിക്കൻ ഐക്യനാടുകളിലെ നാവികസേനയുടെ ഉപസേനാപതി വില്യം ബെയ്‌ൻബ്രിഡ്ജിന്റെ ബഹുമാനാർത്ഥം 1814 ൽ "ബൈൻബ്രിഡ്ജ്" എന്ന പേര് സ്വീകരിക്കപ്പെട്ടു. തുടർന്ന്, കൗണ്ടിയിൽ പുതിയ പട്ടണങ്ങൾ സൃഷ്ടിക്കപ്പെട്ടതോടെ പട്ടണത്തിന്റെ വലിപ്പം കുറഞ്ഞുവന്നു. 1793 ൽ നോർവിച്ച്, ഓക്സ്ഫോർഡ് പട്ടണങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കാൻ ബൈൻബ്രിഡ്ജിന്റെ ഒരു ഭാഗം ഉപയോഗിച്ചു; അതുപോലെതന്നെ ഗ്രീൻ (1798, 1799), അഫ്‌റ്റൺ (1857) എന്നീ പട്ടണങ്ങൾക്കായി കൂടുതൽ ബൈൻബ്രിഡ്ജ് പട്ടണഭാഗങ്ങൾ ഉപയോഗിക്കപ്പെട്ടു.
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം, ബെയ്ൻബ്രിഡ്ജ് പട്ടണത്തിന്റെ ആകെ വിസ്തീർണ്ണം 34.7 ചതുരശ്ര മൈൽ (90.0 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 34.3 ചതുരശ്ര മൈൽ (88.9 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും 0.42 ചതുരശ്ര മൈൽ (1.1 ചതുരശ്ര കിലോമീറ്റർ) അല്ലെങ്കിൽ 1.24% ജലം ഉൾപ്പെട്ടതുമാണ്.[3] പട്ടണത്തിന്റെ മധ്യഭാഗത്തുകൂടി സസ്‌ക്വഹെന്ന നദി ഒഴുകുകയും കിഴക്ക് ഭാഗത്ത് നിന്ന് പട്ടണത്തിലേയ്ക്കു പ്രവേശിച്ച് തെക്കുഭാഗത്തുകൂടി കുറുകെ കടന്നു പോകുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 4, 2017.
- ↑ "Geographic Identifiers: 2010 Demographic Profile Data (G001): Bainbridge town, Chenango County, New York". U.S. Census Bureau, American Factfinder. Archived from the original on February 12, 2020. Retrieved November 18, 2014.
- ↑ "Geographic Identifiers: 2010 Demographic Profile Data (G001): Bainbridge town, Chenango County, New York". U.S. Census Bureau, American Factfinder. Archived from the original on February 12, 2020. Retrieved November 18, 2014.