ബെന്റ്‌ല ഡിക്കോത്ത

ഫിഫ റഫറിയായ മലയാളി വനിതയാണ് ബെന്റ്‌ല ഡിക്കോത്ത

രാജ്യാന്തര ഫുട്ബാൾ മത്സരങ്ങളിൽ സാന്നിധ്യം തെളിയിച്ച, ഫിഫ റഫറിയായ മലയാളി വനിതയാണ് ബെന്റ്‌ല ഡിക്കോത്ത. 2001-ൽ രാജ്യാന്തര റഫറി എന്ന സ്ഥാനം ലഭിച്ചപ്പോൾ, ഈ പദവിയിലെത്തുന്ന ദക്ഷിണേഷ്യയിൽ നിന്നുള്ള ആദ്യ വനിതയായിരുന്നു ബെന്റ്‌ല ഡിക്കോത്ത.[1]

അണ്ടർ 20 വിമൻസ് വേൾഡ് കപ്പ്, ഒളിമ്പിക്‌സ്, ഏഷ്യാ കപ്പ്, ഏഷ്യൻ ഗെയിംസ്, സൗത്ത് ഈസ്റ്റ് ഏഷ്യ ഗെയിംസ് തുടങ്ങിയ നിരവധി ദേശീയ, അന്തർദ്ദേശീയ ഫുട്‌ബോൾ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.[2]

2010-ൽ കാട്മണ്ഡുവിൽ നടന്ന ഫിഫ ഫ്യൂച്ചുറോ 3 റഫറി ഇൻസ്ട്രക്ടർ കോഴ്‌സിനു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭാരതീയ വനിതയും ബെന്റ്‌ല ഡിക്കോത്തയായിരുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബെന്റ്‌ല_ഡിക്കോത്ത&oldid=2786822" എന്ന താളിൽനിന്ന് ശേഖരിച്ചത്