ബെനെഡിക്ട് മാർപ്പാപ്പ
വിക്കിപീഡിയ വിവക്ഷ താൾ
റോമൻ കത്തോലിക്കാ സഭയിലെ പതിനഞ്ച് മാർപ്പാപ്പമാർ ബെനെഡിക്ട് മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്. ലത്തീൻ ഭാഷയിൽ അനുഗൃഹീതം എന്നർത്ഥമുള്ള benedictus എന്ന പദത്തിൽനിന്നാണ് ഈ പേര് ഉദ്ഭവിച്ചത്.
- ബെനെഡിക്ട് ഒന്നാമൻ മാർപ്പാപ്പ (575–579)
- ബെനെഡിക്ട് രണ്ടാമൻ മാർപ്പാപ്പ (684–685)
- ബെനെഡിക്ട് മൂന്നാമൻ മാർപ്പാപ്പ (855–858)
- ബെനെഡിക്ട് നാലാമൻ മാർപ്പാപ്പ (900–903)
- ബെനെഡിക്ട് അഞ്ചാമൻ മാർപ്പാപ്പ (964)
- ബെനെഡിക്ട് ആറാമൻ മാർപ്പാപ്പ (972–974)
- ബെനെഡിക്ട് ഏഴാമൻ മാർപ്പാപ്പ (974–983)
- ബെനെഡിക്ട് എട്ടാമൻ മാർപ്പാപ്പ (1012–1024)
- ബെനെഡിക്ട് ഒൻപതാമൻ മാർപ്പാപ്പ (1032–1044, 1045–1046 & 1047–1048)
- ബെനെഡിക്ട് പതിനൊന്നാമൻ മാർപ്പാപ്പ (1303–1304)
- ബെനെഡിക്ട് പന്ത്രണ്ടാമൻ മാർപ്പാപ്പ (1334–1342)
- ബെനെഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പ (1724–1730)
- ബെനെഡിക്ട് പതിനാലാമൻ മാർപ്പാപ്പ (1740–1758)
- ബെനെഡിക്ട് പതിനഞ്ചാമൻ മാർപ്പാപ്പ (1914–1922)
- ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ (2005–2013) - നിലവിൽ വിരമിച്ച മാർപ്പാപ്പ (ജനനം: 1927)
ഇവരെക്കൂടാതെ, മൂന്നു പാപ്പാവിരുദ്ധപാപ്പാമാരും ബെനെഡിക്ട് എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്
- ബെനെഡിക്ട് പത്താമൻ പാപ്പാവിരുദ്ധ പാപ്പ (1058–1059) - ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ചില കർദ്ദിനാളന്മാർ ആരോപിക്കുകയും ഇദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും അടുത്ത ബെനെഡിക്ട് മാർപ്പാപ്പ ബെനെഡിക്ട് പത്താമൻ എന്ന പേരിനു പകരം ബെനെഡിക്ട് പതിനൊന്നാമൻ എന്ന പേരാണ് സ്വീകരിച്ചത്.
- ബെനെഡിക്ട് പതിമൂന്നാമൻ പാപ്പാവിരുദ്ധ പാപ്പ (1394–1423)
- ബെനെഡിക്ട് പതിനാലാമൻ പാപ്പാവിരുദ്ധ പാപ്പ (1424–1429) & (1430–1437) - രണ്ടു പാപ്പാവിരുദ്ധ പാപ്പാമാർ ഈ പേരിലുണ്ട്