ബെഞ്ചമിൻ സ്മിത്ത് ബാർടൻ (February 10, 1766 – December 19, 1815) ഒരു അമേരിക്കാക്കാരനായ സസ്യശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനും ശരീരശാസ്ത്രജ്ഞനും ആയിരുന്നു.

Benjamin Smith Barton
ജനനം(1766-02-10)ഫെബ്രുവരി 10, 1766
മരണംഡിസംബർ 19, 1815(1815-12-19) (പ്രായം 49)
ദേശീയതAmerican
പുരസ്കാരങ്ങൾMagellanic Premium (1804)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBotany
സ്ഥാപനങ്ങൾUniversity of Philadelphia

ജീവചരിത്രം

തിരുത്തുക

ബാർട്ന്റെ പിതാവ് റെവ: ഫാദർ തോമസ് ബാർടൻ ആയിരുന്നു. അദ്ദേഹം അയർലന്റുകാരനായ പ്രവാസിയും പെൻസിൽ വാനിയായിലെ നോറിസ്ടൗണിൽ ഒരു സ്കൂൾ സ്ഥാപിച്ച ആളുമായിരുന്നു. മാതാവ് ജ്യോതിശാസ്ത്രജ്ഞനായ ഡേവിഡ് റിറ്റൻഹൗസിന്റെ സഹോദരിയായ എസ്തേർ റിറ്റൻഹൗസ് ആയിരുന്നു.

വിദ്യാഭ്യാസം

തിരുത്തുക

1780-1782നും ഇടയ്ക്ക് പെൻസിൽവാനിയായിലെ ലങ്കാസ്റ്ററിൽ യോർക്ക് അക്കാഡമിയിൽ ആയിരുന്നു പഠിച്ചത്. രണ്ടുവർഷങ്ങൾക്കു ശേഷം, ഫിലാഡൽഫിയായിലെ കോളജിലെ സ്കൂൾ ഓഫ് മെഡിസിനിൽ ഡോ: തോമസ് ഷിപ്പെന്റെ കീഴിൽ പഠിച്ചു. 1785ൽ തന്റെ അമ്മാവനായ ഡേവിഡ് റിറ്റൻഹൗസിനോടു ചേർന്ന് പെൻസിൽവാനിയായുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങൾ സർവ്വെ ചെയ്യാനായി തിരിച്ചു. അമേരിക്കൻ ആദിവാസികളിൽ അദ്ദേഹത്തിനു താത്പര്യമുണ്ടാകാൻ ഈ യാത്രകൾ കാരണമായി.

വൈദ്യശാസ്ത്ര ഉദ്യോഗം

തിരുത്തുക

1789ൽ ഫിലാഡെൽഫിയായിൽ തിരിച്ചുവന്ന ബാർടൻ അവിടെ വൈദ്യശാസ്ത്രജ്ഞനായി പ്രവർത്തിച്ചു. കോളേജ് ഓഫ് ഫിലാഡെൽഫിയയിൽ അതേ വർഷം തന്നെ പ്രകൃതിശാസ്ത്രത്തിന്റെയും സസ്യശാസ്ത്രത്തിന്റെയും പ്രൊഫസറായി. രണ്ടു വർഷത്തിനു ശേഷം ബാർടൻ അമേരിക്കൻ അക്കാദമി ഓഫ് ആട്സ് ആന്റ് സയൻസിലെ ഫെലോ ആയി.

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക

1803ൽ ബാർടൻ എഴുതിയ Elements of botany, or Outlines of the natural history of vegetables ആണ് അമേരിക്കയിലെ ആദ്യത്തെ സസ്യശാസ്ത്രപാഠപുസ്തകം. Collections for An Essay Towards a Materia Medica of the United-States ആണ് അദ്ദേഹം എഴുതിയ മറ്റൊരു പുസ്തകം. 1803ൽ ബാർടൻ American Linnaean Society of Philadelphia സ്ഥാപിച്ചു.

ബാർടനു ശരീരശാസ്ത്രത്തിലും ജന്തുശാസ്ത്രത്തിലും താല്പര്യമുണ്ടായിരുന്നു. 1796ൽ അദ്ദേഹം പ്രസിദ്ധികരിച്ച, Memoir Concerning the Fascinating Faculty റാറ്റിൽ പാമ്പിനെപ്പറ്റിയുള്ള പുസ്തകമാണ്. Etymology of Certain English Words and on Their Affinity to Words in the Languages of Different European, Asiatic and American (Indian) Nations എന്ന പുസ്തകം ഭാഷാശാസ്ത്രത്തെക്കുറിച്ചുള്ളതാണ്. ആദ്യ അമേരിക്കക്കാരെപറ്റിയുള്ള പുസ്തകമാണ് New Views of the Origin of the Tribes and Nations of America (1797)

പുരാവസ്തുവിലുള്ള താല്പര്യം

തിരുത്തുക

പുരാവസ്തുശാസ്ത്രത്തിലും അദ്ദേഹത്തിനു താല്പര്യമുണ്ടായിരുന്നു. അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ഒരു ശാസ്ത്രപ്രസിദ്ധീകരണമായ Philadelphia Medical and Physical Journalഇന്റെ എഡിറ്റർ ആയിരുന്നു.

1915ൽ ക്ഷയരോഗബാധയാലാണ് അദ്ദേഹം ന്യൂയോർക്ക് സിറ്റിയിൽ വച്ച് മരണമടഞ്ഞത്.

  • Whitfield J. Bell, Jr., “Benjamin Smith Barton, MD (Kiel),” Journal of the History of Medicine and Allied Sciences, vol. 26, p. 197-203.
  • Jeannette E. Graustein (1961). “The Eminent Benjamin Smith Barton,” Pennsylvania Magazine of History and Biography, vol. 85, p. 423-438.
  • Joseph Ewan and Nesta Dunn Ewan (2007). Benjamin Smith Barton, Naturalist and Physician in Jeffersonian America. St. Louis: Missouri Botanical Garden Press. ISBN 978-1-930723-35-1
  • Rolf Swensen (1997). "Barton, Benjamin Smith". In Keir B. Sterling; et al. (eds.). Biographical Dictionary of American and Canadian Naturalists and Environmentalists. Greenwood Press. pp. 59–61. ISBN 0-313-23047-1.