ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

(ബെഞ്ചമിൻ ഫ്രാങ്ക്ളിൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ബെഞ്ചമിൻ ഫ്രാങ്ക്ലിൻ. ശാസ്ത്രജ്ഞൻ, പ്രമുഖ എഴുത്തുകാരൻ, പ്രസാധകൻ, രാഷ്ട്രിയ പ്രവർത്തകൻ, രാഷ്ട്രിയ തത്ത്വചിന്തകൻ, പോസ്റ്റ്മാസ്റ്റർ, സംഗീതജ്ഞൻ, ആക്ഷേപഹാസ്യക്കാരൻ, പൊതുപ്രവർത്തകൻ, ഭരണകർത്താവ്, വ്യവസായി, നയതന്ത്രജ്ഞൻ, ഉപജ്ഞാതാവ് എന്നീനിലകളിൽ പ്രശസ്തമായ രീതിയിൽ കഴിവ് തെളിയിച്ച ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഇദ്ദേഹം. അമ്മേരിക്കൻ പ്രബുദ്ധധയുടെ (American Enlightenment) പ്രമുഖനായ വക്താവായിട്ടാണ് ഫ്രാങ്ക്ലിൻ അറിയപെടുന്നത്. ഭൗതികശാസ്ത്ര ചരിത്രത്തിന്റ്റെ ഏടുകളിൽ പലവിധ കണ്ടുപിടിത്തങളിലൂടെ അദ്ദേഹം സ്ഥാനമുറപ്പിച്ചു; മിന്നൽ പ്രതിരോധ ചാലകം (lightning rod (US, AUS) or lightning conductor (UK)), രണ്ടു ഫോക്കസുള്ള കണ്ണടകൾ (Bifocals), ഫ്രങ്ക്ലിൻ സ്റ്റൗ, വാഹന സഞ്ചാര ദൂരമാപിനി (Odometer), വാദ്ധ്യോപകരണമായ അർമൊനികാ (Armonica) എന്നിവയായിരുന്നു കണ്ടുപിടിത്തങൾ, അമേരിക്കയിലെ ആദ്യത്തെ പൊതുവായനശാലയും പെൻസില്വ്വാനിയായിലെ അദ്യത്തെ അഗ്നിശമന വിഭാഗവും സ്ഥാപിച്ചത് ഫ്രങ്ക്ലിന്റെ നേതൃത്വത്തിൽ ആയിരുന്നു.

ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
1778 Joseph Duplessis portrait of Franklin.
6th President of the Supreme Executive Council of Pennsylvania
ഓഫീസിൽ
October 18, 1785 – December 1, 1788
മുൻഗാമിJohn Dickinson
പിൻഗാമിThomas Mifflin
23rd Speaker of the Pennsylvania Assembly
ഓഫീസിൽ
1765–1765
മുൻഗാമിIsaac Norris
പിൻഗാമിIsaac Norris
United States Minister to France
ഓഫീസിൽ
1778–1785
നിയോഗിച്ചത്Congress of the Confederation
മുൻഗാമിNew office
പിൻഗാമിThomas Jefferson
United States Minister to Sweden
ഓഫീസിൽ
1782–1783
നിയോഗിച്ചത്Congress of the Confederation
മുൻഗാമിNew office
പിൻഗാമിJonathan Russell
1st United States Postmaster General
ഓഫീസിൽ
1775–1776
നിയോഗിച്ചത്Continental Congress
മുൻഗാമിNew office
പിൻഗാമിRichard Bache
വ്യക്തിഗത വിവരങ്ങൾ
ജനനം100px
(1706-01-17)ജനുവരി 17, 1706
Boston, Massachusetts
മരണംഏപ്രിൽ 17, 1790(1790-04-17) (പ്രായം 84)
Philadelphia, Pennsylvania
അന്ത്യവിശ്രമം100px
ദേശീയതUnited States
രാഷ്ട്രീയ കക്ഷിNone
ഉയരം220px
പങ്കാളിDeborah Read
കുട്ടികൾWilliam Franklin
Francis Folger Franklin
Sarah Franklin Bache
മാതാപിതാക്കൾ
  • 100px
തൊഴിൽശാസ്ത്രജ്ഞൻ
എഴുത്തുകാരൻ
Politician
ഒപ്പ്

അമേരിക്കയിലെ ബോസ്റ്റണിൽ 1706 ജനുവരി 17-ന് ബഞ്ചമിൻ ഫ്രാങ്ക്ലിൻ ജനിച്ചു. സോപ്പും മെഴുകുതിരിയും ഉണ്ടാക്കിയിരുന്ന ജോസിയ ഫ്രാങ്ക് ലിന്റെ 17 മക്കളിൽ 15-മനായിരുന്നു ബെഞ്ചമിൻ.

കുടുംബം

തിരുത്തുക

ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയതായിരുന്നു ഫ്രാങ്ക് ലിന്റെ കുടുംബം.

ജീവിത രേഖ

തിരുത്തുക

വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചെറുപ്പത്തിലെ പഠനം ഉപേക്ഷിക്കേണ്ടിവന്ന ഫ്രാങ്ക്ലിൻ 10- വയസിൽ ചേട്ടൻ ജെയിംസിന്റെ അച്ചടിശാലയിൽ ജോലി തുടങ്ങി. ചേട്ടൻ നടത്തിയ ന്യൂ ഇംഗ്ലണ്ട് ക്യൂറന്റ` (New England Courant) എന്ന പത്രത്തിൽ ലേഖനം എഴുതിയാണ് അദ്ദേഹത്തിന്റെ തുടക്കംകുറിക്കുന്നത്. പിന്നീട് 1726-ൽ ഇംഗ്ലണ്ടിലേക്ക് പോയി.

വൈദ്യുതി

തിരുത്തുക

1752-ൽ മിന്നലിൽ വൈദ്യുതി ഉണ്ടെന്ന് ഫ്രാങ്ക്ലിൻ തെളിയിച്ചു . ശക്തമായ മിന്നൽ ഉള്ള സമയത്ത് പട്ടം പറപ്പിച്ചാണ് ഈ പരീക്ഷണം നടത്തിയത്.

"https://ml.wikipedia.org/w/index.php?title=ബെഞ്ചമിൻ_ഫ്രാങ്ക്ലിൻ&oldid=3671377" എന്ന താളിൽനിന്ന് ശേഖരിച്ചത്