ബൂസൈദ് രാജകുടുംബം
ഒമാനിൽ ഭരണം നടത്തുന്ന രാജകുടുംബമാണ് ആൽ ബൂസൈദ് അഥവ ബൂസൈദ് കുടുംബം (അറബി: آل بو سعيد). അൽസൈദ് രാജവശം എന്നും അറിയപ്പെടുന്നു. സൽത്തനത്ത് ഓഫ് ഒമാൻ രൂപീകരിക്കുന്നതിന് മുൻപ് നിലനിന്ന ഒമാനി സാമ്രാജ്യം (1744 - 1856), സൽത്തനത്ത് ഓഫ് മസ്കത്ത് ആൻഡ് ഒമാൻ (1856 - 1970) എന്നിവയും, സൽത്തനത്ത് ഓഫ് സാൻസിബാർ (1856 - 1964) എന്ന ഭരണകൂടവും[1] ബൂസൈദ് കുടുംബത്താൽ നയിക്കപ്പെട്ടവരായിരുന്നു. ഒമാനും കിഴക്കൻ ആഫ്രിക്കൻ പ്രദേശങ്ങളും ഭരിച്ച അഹ്‌മദ് ബിൻ സൈദ് അൽ ബുസൈദി ആണ് കുടുംബത്തിന്റെ ഭരണത്തിന് തുടക്കമിട്ടത്.
അവലംബം
തിരുത്തുക- ↑ Hoffman, Valerie J. (2016-01-11), "Muscat and Zanzibar, Sultanate of", The Encyclopedia of Empire (in ഇംഗ്ലീഷ്), John Wiley & Sons, Ltd, pp. 1–7, doi:10.1002/9781118455074.wbeoe342, ISBN 9781118455074