ബൂത്തിയ ഉൾക്കടൽ/ˈbθiə/ കാനഡയിലെ നുനാവുട് പ്രദേശത്തെ ഒരു ജലാശയമാണ്. ഭരണപരമായി ഇത് പടിഞ്ഞാറ് കിറ്റിക്മോട്ട് മേഖലയ്ക്കും കിഴക്ക് കിക്കിക്താലൂക്ക് മേഖലയ്ക്കും ഇടയിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. വടക്ക് ഭാഗത്ത് പ്രിൻസ് റീജന്റ് ഇൻലെറ്റിലേക്ക് ലയിക്കുന്ന ഇതിന്റെ ഭാഗങ്ങൾ വ്യത്യസ്ത പേരുകളുള്ള ഒരൊറ്റ ഉൾക്കടലിനെ സൃഷ്ടിക്കുന്നു. ഘടികാരദിശയിൽ, ബാഫിൻ ദ്വീപ്, ഫ്യൂറി ആൻഡ് ഹെക്ല കടലിടുക്ക്, മെൽവിൽ ഉപദ്വീപ്, കനേഡിയൻ പ്രധാന കര, ബൂത്തിയ ഉപദ്വീപ് എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇതിൻറെ തെക്കേയറ്റം കമ്മിറ്റി ബേയും വടക്ക് പടിഞ്ഞാറ് ഭാഗം സിംപ്സൺ പെനിൻസുല, പെല്ലി ബേ എന്നിവയുമാണ്.

കാനഡയിലെ നുനാവട്ടിലെ ബൂത്തിയ ഉൾക്കടൽ കാണിക്കുന്ന ഭൂപടം.
  Northwest Territories
  Greenland

1822-ൽ, വില്യം എഡ്വേർഡ് പാരി എന്ന നാവികൻറെ ജോലിക്കാരിൽ ചിലർ അത് കാണാനിടയായതോടെ അവർ മഞ്ഞുമൂടിയ ഫ്യൂറി, ഹെക്ല കടലിടുക്കിലൂടെ കാൽനടയായി അവിടേയ്ക് പോയി. 1829-ൽ, ഇവിടേയ്ക്ക് പ്രവേശിച്ച് ജോൺ റോസ് നാല് വർഷത്തേക്ക് ഉറച്ച മഞ്ഞിൽപ്പെട്ടു പോകുകയും ഇതിൻറെ തന്റെ രക്ഷാധികാരി സർ ഫെലിക്സ് ബൂത്തിൻറെ പേരിടുകയും ചെയ്തു. 1846-1847-ൽ അതിന്റെ തെക്കേയറ്റം പര്യവേക്ഷണം ചെയ്ത ജോൺ റേ തെക്ക് നിന്ന് കരമാർഗ്ഗം ഇവിടെയെത്തി.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബൂത്തിയ_ഉൾക്കടൽ&oldid=3942850" എന്ന താളിൽനിന്ന് ശേഖരിച്ചത്