അഫ്ഘാനിസ്ഥാനിൽ പ്രചുരപ്രചാരത്തിലുള്ളതും കുതിരകളെ ഉപയോഗിക്കുന്നതുമായ ഒരു വിനോദമാണ് ബുസ്കാഷി (English: Buzkashi). ശക്തിയും ബുദ്ധിയും മിടുക്കും ഒരുപോലെ ഉപയോഗപ്പെടുത്തേണ്ട ഒരു വിനോദമാണ് ഇത്.

ബുസ്കാഷി മൽസരം

ബുസ്കാഷിയെ കുറിച്ചുള്ള ഒരു ഇംഗ്ലീഷ് വിവരണം.

Buzkashi

ബുസ്കാഷിയുടെ ഏറ്റവും വലിയ മത്സരങ്ങൾ നടക്കാറുള്ളത് അഫ്ഘാൻ പുതുവത്സരത്തോടനുബന്ധിച്ച് മശാർ-ഇ-ഷരീഫിലാണ്. മത്സരയോഗ്യങ്ങളായ കുതിരകളാണെങ്കിൽ അവക്ക് കളിയുടെ നിയമങ്ങൾ ശരിക്കറിയുമെന്നും അവ കളി ആസ്വദിക്കുന്നുണ്ടാകും എന്നുമാണ് കളിക്കാർ പറയുക. പോളോ പോലെയാണ് ഈ കളിയും. പന്തിനു പകരം തലയറുത്ത ഒരാട്ടിൻകുട്ടിയുടെ ജഡമാണ് ഉപയോഗിക്കുന്നത് എന്നു മാത്രം. ഈ ജഡം വാരിയെടുത്ത് കുതിരയെ പായിച്ച് ലക്ഷ്യവൃത്തത്തിൽ അത് നിക്ഷേപിക്കുന്ന കളിക്കാർ വിജയിക്കുന്നു. വളരെ പരുക്കനായ ഈ കളിയിൽ കളിക്കാർ പരസ്പരം കുതിരപ്പുറത്തുനിന്ന്` തള്ളിയിടാനും കുതിരകളെ വീഴ്ത്താനുമൊക്കെ ശ്രമിക്കാറുണ്ട്. കുതിരയോടിക്കുന്നവരെ ചപെൻഡാസ് (chapendaz)എന്നാണ് വിളിക്കുക. പാരമ്പര്യമായി ചപെൻഡാസുകളാകുന്ന കുടുംബങ്ങളും ഇവിടെയുണ്ട്. ചെറിയ കുതിരകളെ ഉപയോഗിച്ച് ജഡം പെറുക്കിയെടുത്ത് വലിയ ശ്ക്തിയേറിയ കുതിരപ്പുറത്തേക്കു കൈമാറുകയെന്നത് ഈ കളിയിലെ ഒരു തന്ത്രമാണ്. താലിബാൻ ഭരണക്കാലത്ത് (1996-2001)ഈ കളി നിരോധിച്ചിരുന്നെങ്കിലും ഇക്കാലത്ത് അത് പുനർജ്ജീവിപ്പിക്കപ്പെട്ടിട്ടുണ്ട്.[1]

  1. ഹിന്ദു ദിനപത്രം, മാർച്ച് 25, 2013
"https://ml.wikipedia.org/w/index.php?title=ബുസ്കാഷി&oldid=3502808" എന്ന താളിൽനിന്ന് ശേഖരിച്ചത്