ശാഫിഈ മദ്‌ഹബിലെ നിയമങ്ങളുമായി ബന്ധപ്പെട്ട ഹദീഥുകളുടെ ഒരു സമാഹാരമാണ് ബുലൂഗ് അൽ മറാം മിൻ അദില്ലത്ത് അൽ അഹ്കാം (അറബി: بلوغ المرام من أدلة الأحكام). ബുലൂഗ് അൽ മറാം എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. ഇബ്ൻ ഹജർ അൽ അസ്ഖലാനിയാണ് ഈ സമാഹാരം തയ്യാറാക്കിയിരിക്കുന്നത്. അഹാദീഥുൽ അഹ്കാം എന്ന വിഭാഗത്തിലാണ് ഈ സമാഹാരം ഉൾപ്പെടുന്നത്[1].

പതിനഞ്ച് അധ്യായങ്ങളിലായി 1358 ഹദീഥുകളാണ് [2]ബുലൂഗ് അൽ മറാം എന്ന സമാഹാരത്തിൽ ഉള്ളത്. ഓരോ ഹദീഥിനും അടിയിലായി രചയിതാവിന്റെ കുറിപ്പിൽ പ്രസ്തുത ഹദീഥിന്റെ നിവേദകരെയും പരാമർശിക്കുന്നുണ്ട്.

  1. "Bulugh Al-Maram". www.kalamullah.com. Retrieved Apr 30, 2019.
  2. "بلوغ المرام من أدلة الأحكام • الموقع الرسمي للمكتبة الشاملة". shamela.ws.
"https://ml.wikipedia.org/w/index.php?title=ബുലൂഗ്_അൽ_മറാം&oldid=3714174" എന്ന താളിൽനിന്ന് ശേഖരിച്ചത്