ബുറാബേ ദേശീയോദ്യാനം
ബുറാബെ ദേശീയ ഉദ്യാനം (കസാക്: «Бураба́й» мемлекетті́к ұлтты́қ табиғи́ паркі́), കസാക്കിസ്താനിലെ അക്മോല മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത ഉദ്യാനമാണ്. കസാക്കിസ്ഥാൻ പ്രസിഡന്റിന്റെ നേരിട്ടുള്ള അധികാരപരിധിയിലാണ് ഈ ദേശീയോദ്യാനം. ദേശീയോദ്യാനം പ്രകൃതി സംരക്ഷണ മേഖലയുടെ നിയന്ത്രണത്തിലായതിനാൽ, ഇതിൻറെ സംരക്ഷിത മേഖലയിൽ സാമ്പത്തികവും അവധിക്കാല വിനോദ പ്രവർത്തനങ്ങളും നിരോധിക്കപ്പെട്ടിരിക്കുന്നു. 1898 ൽ ഒരു സംസ്ഥാന വനമേഖല സ്ഥാപിച്ചതാണ് ഈ പ്രകൃതിദത്തമായ പ്രദേശത്തിൻറെ സംരക്ഷണത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. 1920 ൽ ബുറാബേ ദേശസാൽക്കരിക്കുകയും ദേശീയതലത്തിൽ പ്രാധാന്യമുള്ള ഒരു റിസോർട്ട് പട്ടണമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1935 ൽ "നാഷണൽ നേച്ചർ റിസർവ്വ് ഓഫ് ബുറാബേ" രൂപീകരിക്കപ്പട്ടു. 1951 ൽ പ്രകൃതിദത്ത റിസർവ് വിഘടിപ്പിക്കുകയും ബുറാബെ വനം സ്ഥാപിക്കുകയും ചെയ്തു.
Burabay National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Akmola Region, Kazakhstan |
Nearest city | Shchuchinsk |
Coordinates | 53°05′00″N 70°18′00″E / 53.08333°N 70.30000°E |
Area | 83,511 ഹെക്ടർ (206,360 ഏക്കർ) |
Established | 2000 |
Governing body | Under the responsibility of the President of Kazakhstan |