ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഹിമാലയമലനിരകളിൽ കാണുന്ന പുൽമേടുകളാണ് ബുഗ്യാലുകൾ. സമുദ്രനിരപ്പിൽ നിന്നും 3,300 മീറ്ററിനും (10,800 അടി) 4,000 മീറ്ററിനും (13,000 അടി) ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങൾ "പ്രകൃതിയുടെ സ്വന്തം പൂന്തോട്ടങ്ങൾ" എന്നും അറിയപ്പെടുന്നു.[1] സമതലമോ, ചരിഞ്ഞപ്രതലമോ ആയിട്ടുള്ള ഈ പ്രദേശങ്ങളുടെ ഉപരിതലം മുഴുവൻ പച്ചപുല്ലും പൂക്കളും കൊണ്ട് മൂടപ്പെടുന്നു. തദ്ദേശീയരായ ഇടയന്മാർ ഈ പ്രദേശങ്ങളെ അവരുടെ കന്നുകാലികളുടെ മേച്ചിൽപ്പുറങ്ങളായി ഉപയോഗിക്കാറുണ്ട്. മഞ്ഞുക്കാലത്ത് പുൽമേടുകൾ മഞ്ഞുമൂടുകയും വേനൽക്കാലത്ത് പൂക്കളും പച്ചപ്പുല്ലും നിറയുകയും ചെയ്യുന്നു.  പരിസ്ഥിതിലോല പ്രദേശങ്ങളായ ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണ്.[1]

 രൂപ്കുണ്ഡിലേയ്ക്കുള്ള വഴിയോരത്തുള്ള ബേദ്നി ബുഗ്യാലിന്റെ ദൃശ്യം,

ചില ശ്രദ്ധേയമായ ബുഗ്യാലുകളാണ്: ഓലി (ജോഷിമത്തിനടുത്ത്) ഗാർസി, ക്വാൻരി, ബേദ്നി, പൻവാലി & കുഷ് കല്യാൻ, ദയര, മുൻസിയാരി.[2]

  1. 1.0 1.1 Tmh, പുറം. 93.
  2. Tmh. General Knowledge Digest 2010. Tata McGraw-Hill Education. pp. 1–. ISBN 978-0-07-069939-7.
"https://ml.wikipedia.org/w/index.php?title=ബുഗ്യാൽ&oldid=2484727" എന്ന താളിൽനിന്ന് ശേഖരിച്ചത്