ഒരു കമ്പനിയുടെ സാമ്പത്തിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഒരു സംജ്ഞയാണ് ബുക്ക് വാല്യൂ.കമ്പനിയുടെ സ്വയാർജ്ജിത മൂലധനത്തെ തുല്യമായി വിഭജിച്ചു നൽകുകയാണെങ്കിൽ പ്രതി ഓഹരിയ്ക്കു ലഭിയ്ക്കുന്ന മൂല്യത്തെയാണ് ഇതു കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.[1] സ്ഥാപനത്തിന്റെ കരുതൽ ശേഖരം, ഓഹരിമൂലധനം എന്നിവയുടെ ആകെത്തുകയെ ഓഹരികളുടെ എണ്ണം കൊണ്ടു ഹരിച്ചാൽ ബുക്ക് വാല്യൂ കണ്ടെത്താം. ചിലരാജ്യങ്ങളിൽ ബുക്ക് വാല്യൂവിനെ നെറ്റ് അസറ്റ് വാല്യൂ എന്നും നെറ്റ് ബുക്ക് വാല്യൂ എന്നും വിശേഷിപ്പിയ്ക്കാറുണ്ട്.

അവലംബം തിരുത്തുക

  1. സമ്പാദ്യം -2014 നവംബർ 1 സപ്ലിമെന്റ് പേജ് 9
"https://ml.wikipedia.org/w/index.php?title=ബുക്ക്_വാല്യൂ&oldid=2397894" എന്ന താളിൽനിന്ന് ശേഖരിച്ചത്