ബുക്ക്മൂച്ച്

(ബുക്ക് മൂച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൗജന്യ പുസ്തക വെച്ചുമാറ്റസൈറ്റാണ് ബുക്ക്മൂച്ച്. വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ മറ്റു ആവശ്യക്കാർക്ക് അയച്ചു കൊടുത്ത് പകരം ലഭിക്കുന്ന പോയിന്റുകൾ ഉപയോഗിച്ച് വേറെ പുസ്തകങ്ങൾ കരസ്ഥമാക്കുക എന്നതാണ് വിനിമയ രീതി.

ബുക്ക്മൂച്ച്
വിഭാഗം
പുസ്തക വെച്ചുമാറ്റ സമൂഹം
ഉടമസ്ഥൻ(ർ)ജോൺ ബക്ക്മാൻ
സൃഷ്ടാവ്(ക്കൾ)ജോൺ ബക്ക്മാൻ
യുആർഎൽhttp://www.bookmooch.com
വാണിജ്യപരംഇല്ല
അംഗത്വംFree
ആരംഭിച്ചത്2006
നിജസ്ഥിതിഓൺലൈൻ

പേരിനു പിന്നിൽ

തിരുത്തുക

mooch എന്ന ഇംഗ്ലീഷ് പദത്തിന് സൗജന്യമായി കരസ്ഥമാക്കുക, ഓസിനു കാര്യം സാധിക്കുക, അടിച്ചു മാറ്റുക എന്നൊക്കെ അർഥമുണ്ട്. ഈ സൈറ്റിന്റെ ലക്ഷ്യവും വ്യത്യസ്തമല്ലെന്നതുകൊണ്ടാണ് ഈ പേർ.

2006ൽ ജോൺ ബക്ക്മാൻ എന്ന അമേരിക്കകാരനാണ് ഈ സൗജന്യ പുസ്തക കൈമാറ്റ ആശയം പ്രാവർത്തികമാകിയത്. ബക്കമാൻ തന്നെ എഴുതി തയ്യാറാക്കിയ പ്രോഗ്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇപ്പോഴും സൈറ്റ് പരിപാലിക്കുന്നതും നിലനിർത്തുന്നതും ബക്ക്മാൻ തന്നെ. ലാഭേച്ഛരഹിത സംരംഭമാണ്(not for profit organization) ബുക്ക് മൂച്ച്.[1]

പ്രവർത്തന രീതി

തിരുത്തുക
  1. സൈറ്റിൽ ആർക്കും സൗജന്യമായി ചേരാം.
  2. അംഗത്വമെടുത്തശേഷം കൈമാറാൻ തയ്യാറുള്ള പുസ്തകങ്ങൾ ചേർക്കുക. ഇതിനായി പുസ്തകത്തിന്റെ ISBN കോഡ് കൊടുത്താൽ പുസ്തകം ലിസ്റ്റിൽ പ്രത്യക്ഷപ്പെടും.പത്തു ബുക്കുകൾ ലിസ്റ്റ് ചെയ്താൽ ഒരു പോയ്ന്റ് അംഗത്തിനു ലഭിക്കുന്നു.
  3. സ്വന്തം രാജ്യത്തിനകത്ത് മാത്രമേ അയയ്ക്കുകയുള്ളൂ, അന്യ രാജ്യത്തേയ്ക്കും അയയ്ക്കും എന്നിങ്ങനെ രണ്ട് തരക്കാരായി അംഗങ്ങളെ തിരിച്ചിട്ടുണ്ട്.
  4. പുസ്തകം ലിസ്റ്റ് ചെയ്തു കഴിഞ്ഞാൽ അവയിൽ ഏതെങ്കിലുമൊന്ന് ആവശ്യമുള്ള മറ്റൊരംഗം ഇ-മെയിൽ മുഖാന്തരം അഭ്യർത്ഥന നടത്തുന്നു. അഭ്യർത്ഥന സ്വീകരിക്കുകയോ, നിരസിക്കുകയോ ആവാം. പുസ്തകം അയച്ചു കൊടുക്കാൻ സമ്മതം നൽക്കുന്ന അംഗത്തിനു ഒരു പോയിന്റ് ലഭിക്കുന്നു. അന്യരാജ്യത്തേയ്ക്കാണ് അയയ്ക്കുന്നതെങ്കിൽ മൂന്നു പോയിന്റാണ് നേടുക.
  5. മറ്റുള്ളവരിൽ നിന്നും പുസ്തകം ലഭിക്കുന്ന അംഗത്തിനു ഒരു പോയിന്റ് കുറയുന്നു. അന്യരാജ്യത്തിൽ നിന്നാണ് പുസ്തകം ലഭിക്കുന്നതെങ്കിൽ കുറയുന്നത് രണ്ട് പോയിന്റാണ്.
  6. പുസ്തകം അയച്ചുകൊടുക്കാനുള്ള പോസ്റ്റൽ ചെലവ് അയയ്ക്കുന്നവർ വഹിക്കുന്നു.

പ്രചാരം

തിരുത്തുക

2006ൽ ആരംഭിച്ച ബുക്ക് മൂച്ചിൽ ഇന്ന് ഒന്നേമുക്കാൽ ലക്ഷം അംഗങ്ങളുണ്ട്. ഇതുവരെ 25ലക്ഷത്തിൽ പരം പുസ്തകങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞു.നിലവിൽ ഇരുപത് ലഷത്തിൽ പരം പുസ്തകങ്ങൾ വിനിമയത്തിനു ലഭ്യമാണ്. 120 രാജ്യങ്ങളിൽ ഉപയോക്താക്കൾ ഉണ്ട്. ഒരംഗം മാത്രമുള്ള അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ ലൈബീരിയ എന്നീ രാജ്യങ്ങൾ മുതൽ 15000ൽ പരം അംഗങ്ങൾ വീതമുള്ള അമേരിക്ക ബ്രിട്ടൺ എന്നിവ ഇതിൽ പെടുന്നു.ഇന്ത്യൻ ഉപയോക്താക്കളുടെ എണ്ണം 273 ആണ്.[2]

  1. ബുക്ക്മൂച്ച് സൈറ്റ്
  2. ബുക്ക്മൂച്ചിന്റെ പ്രചാരം കാണിക്കുന്ന സ്ഥിതി വിവരങ്ങൾ
"https://ml.wikipedia.org/w/index.php?title=ബുക്ക്മൂച്ച്&oldid=2286979" എന്ന താളിൽനിന്ന് ശേഖരിച്ചത്