ബുക്കിറ്റ് ബട്ടോക് ടൌൺ പാർക്ക്,

ബുക്കിറ്റ് ബറ്റോക് ടൌൺ പാർക്ക്, സിംഗപ്പൂരിൽ ബുകിത് ബടോക് പട്ടണപ്രാന്തമായ ഗ്വിലിനിൽ സ്ഥിതിചെയ്യുന്ന ഒരു പ്രകൃതി ഉദ്യാനമാണ്. ഉപയോഗശൂന്യമായ ഒരു ഗ്രാനൈറ്റ് ക്വാറി പ്രദേശത്താണ് ഈ ഉദ്യാനം സൃഷ്ടിക്കപ്പെട്ടത്. ഈ ഉദ്യാനത്തിന് ചൈനയിലെ ഗ്വിലിനിലുള്ള ഗ്രാനൈറ്റ് ശിലാ രൂപീകരണവുമായി ഘടനാപരമായി ബന്ധമുണ്ട്. അതിനാൽ ഈ ഉദ്യാനം ലിറ്റിൽ ഗ്വിലിൻ അല്ലെങ്കിൽ ക്സിയാവോ ഗ്വിലിൻ (ചൈനീസ്: 小 桂林) എന്നും അറിയപ്പെടുന്നു.

സിംഗപ്പൂരിലെ ബുക്കിറ്റ് ഗോമ്പാക്കിൽ ലിറ്റിൽ ഗ്വിലിൻ സ്ഥിതിചെയ്യുന്നു.

സമീപത്തുള്ള ബുകി ബടോക് ദേശീയോദ്യാനത്തോടൊപ്പം, ബുകിറ്റ് ബടോക് ടൌൺ പാർക്ക്, ബുക്കിത് ബഡോക് ആസൂത്രണ മേഖലയിലെ 77 ഹെക്ടർ പ്രദേശം ഉപയോഗിക്കുന്നു. ഇ പ്രദേശത്തിൽ സബ് സോണുകളായ ബുക്കിത് ഗോമ്പാക്ക്, ഹോങ് കാഹ്, ബ്രിക്ക് വർക്സ്, ഹിൽവിവ് എന്നിവയും ഉൾക്കൊള്ളുന്നു. ഈ ഉദ്യാനം മുമ്പ്  ഗോമ്പാക്ക് നോറൈറ്റ് എന്നറിയപ്പെടുന്ന ഒരു തരം ഗ്രാനൈറ്റ് കുഴിച്ചെടുക്കുന്ന ക്വാറി ആയിരുന്നു. ഈ പ്രദേശത്തിന്റെ പേര്, “ബുക്കിറ്റ് ബറ്റോക്ക്” എന്നതിനർത്ഥം "ചുമയ്ക്കുന്ന മലകൾ" എന്നാണ്. സമീപത്തെ ക്വാറി പ്രവർത്തനങ്ങളുടെ ഫലമായുണ്ടായ ശബ്ദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ പദമാണിത്.

സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തുനിന്ന് ഗ്രാനൈറ്റ് വേർതിരിച്ചെടുക്കുകയും അതു പ്രദേശത്തിന്റെ പരിസ്ഥിതിയ്ക്കു ഭീഷണിയാവുകയും ചെയ്തപ്പോൾ സർക്കാർ ബുക്കിറ്റ് ബറ്റോക്കിലെ ക്വാറികൾ അടച്ചു പൂട്ടാൻ തീരുമാനിക്കുകയും ഗ്രനൈറ്റിന്റെ ആവശ്യങ്ങൾ നിറവേറ്റുവാന് ഇൻഡോനേഷ്യയിൽ നിന്നു ഗ്രാനൈറ്റ് വാങ്ങുവാനുള്ള കരാറുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.

തത്ഫലമായി, ക്വാറി ഉപേക്ഷിക്കപ്പെടുകയും കാലാകാലങ്ങളിലായി, മഴവെള്ളം ഈ പ്രദേശത്തെ ക്വാറിയിൽ നിറയുകയും അത് ഒരു ചെറു തടാകമായി മാറുകയും ചെയ്തു.

 1984 ൽ ഹൌസിംഗ് ആന്റ് ഡെവലപ്മെന്റ് ബോർഡ് (എച്ച് ഡി ബി) ക്വാറി നികത്തി അതിനുമുകളിലൂടെ ഒരു റോഡ് നിർമ്മിക്കാൻ തീരുമാനിച്ചു. എന്നിരുന്നാലും നിലവിലുള്ള ക്വാറി പ്രദേശത്തെ പരുക്കൻ ഗ്രാനൈറ്റ് അവശിഷ്ടങ്ങളുടേയും പശ്ചാത്തലത്തിലുള്ള പച്ചക്കുന്നുകളുടേയും വൈരുദ്ധ്യാത്മക പശ്ചാത്തലം അധികകാരിളെ ഹഠാദാകർഷിക്കുകയും പ്രദേശം ഒരു ഉദ്യാനമായി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. അവർ ചുറ്റുപാടുമുള്ള പ്രദേശങ്ങൾ കൂടുതൽ മനോഹരമാക്കുകയും ഇവിടേയ്ക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനായി ഉപയോഗശൂന്യമായ ഗ്രാനൈറ്റുകൾ മാറ്റി സ്ഥാപിച്ച്  മതിലുകൾ, നടപ്പാതകളും ലൈറ്റുകൾ ഇരിപ്പിടങ്ങൾ തുടങ്ങിയവ ഒരുക്കുകയും ചെയ്തു.

ഈ പ്രദേശം "ലിറ്റിൽ ഗ്വിലിൻ" അഥവാ "സിയാവോ ഗ്വിൻ" എന്നറിയപ്പെട്ടിരുന്നു. കാരണം, ഇവിടെ കാണപ്പെട്ടിരുന്ന ഗ്രാനൈറ്റ് രൂപങ്ങളും കൂറ്റൻ എടുപ്പുകളും ചൈനയിലെ ഗുവാങ്സി പ്രവിശ്യയിലെ ഗ്വിലിനിലെ മലകളെ പോലെ തോന്നിച്ചു.

1996 ൽ നഗരത്തിന്റെ പുനർനിർമ്മാണ അതോറിറ്റി, യിഷുൻ, ബുക്കിറ്റ് ബട്ടോക്ക് എന്നിവയക്കു ചുറ്റുപാടുമുള്ള പ്രദേശത്തെ താമസ സൌകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ടൗൺ പാർക്ക്, മറ്റു പ്രകൃതി ഉദ്യാനങ്ങൾ എന്നിവ ബുക്കിറ്റ് നേച്ചർ റിസർവ്വ്, സുൻഗീ പാണ്ടൻ എന്നിവയുമായി ബന്ധിപ്പിച്ചു.[1] ഉദ്യാനം സ്ഥിതിചെയ്യുന്നത് ബുക്കിറ്റ് ബറ്റോക്കിൽ, ബുക്കിറ്റ് ബറ്റോക്ക് ഈസ്റ്റ് അവന്യൂ 5 ൽ ബുക്കിറ്റ് ഗൊബാക്ക്  എം.ആർ.ടി സ്റ്റേഷനിൽ നിന്ന് അഞ്ചുമിനിറ്റ് നടപ്പു ദൂരത്തിലാണ്.

ഈ ഉദ്യാനം വ്യായാമത്തിനും നടക്കാനായും മാത്രമല്ല പുറമേ, ചൈനീസ് ഓപ്പറകൾ, നൃത്തം, സംഗീത പരിപാടികൾ തുടങ്ങിയവയ്ക്ക് ഒരു  അരങ്ങായും ഇതു് ഉപയോഗിക്കാറുണ്ട്. സിംഗപ്പൂരിന്റെ ഒരു വ്യത്യസ്തമായ മാനം കാണാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കായി ഈ പ്രദേശം നിർദ്ദേശിക്കപ്പെടാറുണ്ട്.

സിംഗപ്പൂരിലെ  പഴയ കഥകളിൽ പറയുന്നതു പ്രകാരം ഈ ഉദ്യാനം ക്വാറിയിൽ ജോലി ചെയ്യുന്ന സമയത്ത് അപകടത്തിൽ മരിച്ചുപോയവരുടെയും അല്ലെങ്കിൽ തടാകത്തിൽ മുങ്ങി മരിച്ചവരുടേയും ബാധയുള്ള പ്രദേശമാണെന്നാണ്.

നിർമ്മാണം

തിരുത്തുക

42 ഹെക്ടർ വിസ്തീർണ്ണമുള്ള ഉദ്യാനത്തിനുള്ളിൽ സൂര്യതാപത്തിൽനിന്നും മഴയിൽനിന്നുമുള്ള രക്ഷയേകുന്നതിനായി രണ്ട് താഴികക്കുട മാതൃകയിലുള്ള അഭയമന്ദിരങ്ങളുണ്ട്.[2][3]

ഉദ്യാനത്തെ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

  • ഉദ്യാനത്തിന്റെ ഇടതുവശം ഭാഗം (ബുക്കിറ്റ് ബറ്റോക് ഈസ്റ്റ് അവന്യൂ 5 ൽ നിന്ന് കാണുന്നത്) തടാകത്തിന്റെ ഒരു തിട്ടയാണ്. മരങ്ങൾ, പുൽത്തകിടികൾ എന്നിവയും ശിലാ ബെഞ്ചുകളും ഇതിൽ ഉൾക്കൊള്ളുന്നു. തടാകത്തിന് പുറകിലുള്ള മരങ്ങൾ ഉൾപ്പെടുന്ന ഭാഗത്തുള്ള ഒരു പ്രകൃതി ട്രെക്കിങ്ങ് പാതയുള്ളത് ഇപ്പോൾ അടച്ചിട്ടിരിക്കുന്നു.  
  • ഉദ്യാനത്തിന്റെ മധ്യഭാഗത്ത് ഇരുന്നു വിശ്രമിക്കുവാനായി ശിലാ ബഞ്ചുകളോടുകൂടിയ ഒരു സംരക്ഷണ മന്ദിരവും കൂടാതെ നിരവധി ശിലാ ബെഞ്ചുകളും ഉണ്ട്.
  • ഉദ്യാനത്തിന്റെ വലതു ഭാഗത്ത് സമാനമായ സംരക്ഷണ മന്ദിരവും ശിലാബഞ്ചുകളുമുണ്ട്. ഉദ്യാനത്തിന്റെ ഈ ഭാഗത്തിന് വളരെ അടുത്തായി ഒരു ബസ് സ്റ്റോപ്പ് സ്ഥിതിചെയ്യുന്നു.

ഉദ്യാനത്തിന്റെ മധ്യഭാഗം വലതുഭാഗം എന്നിവിടങ്ങൾ സ്ഥിതിചെയ്യുന്നത് റോഡിനു പിൻവശത്താണ് (ബുക്കിറ്റ് ബറ്റോക് ഈസ്റ്റ് അവന്യൂ 5). ഈ ഭാഗത്ത് തടാകത്തെ സംരക്ഷിക്കുന്നതിനായുള്ള മതിലുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു.  ഇടതുവശത്തെ ഭാഗം മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിച്ചിട്ടില്ല, റോഡരികിലൂടെ ഇവയിലേയ്ക്കു പ്രവേശനം സാദ്ധ്യമാണ്. മധ്യഭാഗവും വലതുവശവും ഒരു ചെറു പാതയിലൂടെ ആന്തരികമായി മാത്രം ബന്ധിപ്പിച്ചിരിക്കുന്നു, ഈ രണ്ടു ഭാഗങ്ങളിലും റോഡരികിലൂടെ പ്രവേശിക്കാവുന്നതാണ്.

ഈ പ്രദേശം നേച്ചർ ഫോട്ടോഗ്രാഫർമാർ, തടാകത്തിൽ ചൂണ്ട ഉപയോഗിച്ചുള്ള മീൻപിടിക്കുന്നവർ, ഉല്ലാസ യാത്രികർ, വ്യായാമത്തിനായി ഓടുന്നവർ എന്നിവർക്കെല്ലാം ഏറെ ഇഷ്ടപ്പെട്ടതാണ്.

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
  • സിംഗപ്പൂരിലെ ഉദ്യാനങ്ങളുടെ പട്ടിക
  • ബുകിറ്റ് ബട്ടോക്ക് നേച്ചർ പാർക്ക്
  1. "Bukit Batok Town Park". National Library Board. Archived from the original on May 26, 2010. Retrieved March 30, 2011.
  2. "Bukit Batok Town Park". National Library Board. Archived from the original on May 26, 2010. Retrieved March 30, 2011.
  3. "Bukit Batok Town Park". National Parks Board. Retrieved March 30, 2011.