ബുകിറ്റ് ടിഗാപുലുഹ് ദേശീയോദ്യാനം
ബുകിറ്റ് ടാഗപുലുഹ് ദേശീയോദ്യാനം, (ബുകിറ്റ് ടിഗ പുലുഹ്, ബുകിറ്റ് ടിഗാപുലാഹ് എന്നിങ്ങനെയും അറിയപ്പെടുന്നു - ദ തേർട്ടി ഹിൽസ്) കിഴക്കൻ സുമാത്രയിലെ 143.223 ഹെക്ടർ വിസ്തീർണ്ണമുള്ള ഒരു ദേശീയ ഉദ്യാനമാണ്. ഭൂരിപക്ഷം പ്രദേശങ്ങളും റിയു പ്രവിശ്യയിലും ഒരു ചെറിയ ഭാഗം ജാമ്പി പ്രിവിശ്യയിലുമായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ പ്രധാനമായും ഉഷ്ണമേഖലാ പ്രകൃതിയുള്ള താഴ്ന്ന നിരയിലുള്ള വനങ്ങളാണുള്ളത്. വംശനാശ ഭീഷണി നേരിടുന്ന സുമാത്രൻ ഓറങ്ങുട്ടാൻ, സുമാത്രൻ കടുവ, സുമാത്രൻ ആന, ഏഷ്യൻ ടാപിർ അതുപോലെ തന്നെ വംശനാശ ഭീഷണി നേരിടുന്ന നിരവിധിയിനം പക്ഷികളുടേയും അവസാനത്തെ അഭയാർത്ഥികേന്ദ്രമെന്ന നിലയിൽ ഇവിടം പ്രശസ്തമാണ്. ഈ ദേശീയോദ്യനാം ടെസ്സോ നിലോ കോംപ്ലക്സ് ബയോഡൈവേഴ്സിറ്റി ഹോട്ട്സ്പോട്ടിന്റെ ഭാഗമാണ്. ഒറാങ് റിമ്പ, താലാങ് മാമാക് എന്നീ തദ്ദേശീയ ഗോത്രവർഗക്കാരുടെ അധിവാസമേഖല ദേശീയോദ്യാനത്തിനു ചുറ്റിനുമുണ്ട്.
Bukit Tigapuluh National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Sumatra, Indonesia |
Coordinates | 1°0′S 102°30′E / 1.000°S 102.500°E |
Area | 143,223 hectare |
Established | 1995 |
Governing body | Ministry of Forestry |